ബാലുശ്ശേരി: കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തിലെ വ്യവസായ യൂനിറ്റുകള്‍ ഭൂഗര്‍ഭജല ചൂഷണം നടത്തുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. കെ.എസ്.ഐ.ഡി.സിയുടെ കീഴില്‍ കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തില്‍ സ്ഥലം അനുവദിച്ചുകിട്ടിയ വ്യവസായ യൂനിറ്റുകളാണ് അനധികൃതമായി കുഴല്‍ക്കിണറുകള്‍ കുഴിച്ച് ഭൂഗര്‍ഭജല ചൂഷണം നടത്തുന്നതായി പരാതിയുയര്‍ന്നത്. വ്യവസായ യൂനിറ്റുകള്‍ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാനായി 10 ഓളം വ്യവസായ യൂനിറ്റുകള്‍ക്ക് നേരത്തേതന്നെ കുഴല്‍ക്കിണര്‍ നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ കുഴല്‍ക്കിണറുകളില്‍നിന്നും ജലചൂഷണം നടത്തുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുകയുണ്ടായി. ഇതേതുടര്‍ന്ന് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ജനപ്രതിനിധികള്‍, വ്യവസായ സംരംഭകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുകയും മേലില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുകയില്ളെന്ന് ഉടമ്പടി ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ഉടമ്പടി ലംഘിച്ച് വ്യവസായ കേന്ദ്രത്തിലെ ചെരിപ്പ് നിര്‍മാണ യൂനിറ്റില്‍ രഹസ്യമായി കുഴല്‍ക്കിണര്‍ നിര്‍മിച്ചതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് വീണ്ടും ഇടയാക്കിയത്. കിണറും മറ്റു സൗകര്യങ്ങളും നിലനില്‍ക്കവെയാണ് കുഴല്‍ക്കിണര്‍ കുഴിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. വ്യവസായ സംരംഭകര്‍ക്കാവശ്യമായ വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിന്‍െറ ഭാഗമായി കിനാലൂര്‍ ആലയാട്ട്താഴത്തെ് അധികൃതര്‍ വലിയ കുളം നിര്‍മിച്ചിട്ടുണ്ട്. വൈദ്യുതി ക്ഷാമം പരിഹരിക്കാനായി 110 കെ.വി. സബ്സ്റ്റേഷന്‍െറ പണിയും നടന്നുവരുകയാണ്. ഭൂഗര്‍ഭ ജലം ഗണ്യമായി കുറഞ്ഞ് നാട് വരള്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ കുഴല്‍ക്കിണര്‍ കുഴിച്ച് ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്ന നടപടി തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വ്യവസായ വകുപ്പ് പഞ്ചായത്ത് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഒരു നടപടിയും ഉണ്ടായിട്ടില്ല. കേരളത്തില്‍ 90 മുതല്‍ 100 ശതമാനം വരെ ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്ന ക്രിട്ടിക്കല്‍ ബ്ളോക്കുകളിലുള്‍പ്പെടുന്നതാണ് ബാലുശ്ശേരി ബ്ളോക്. ഭൂഗര്‍ഭജല വിതാനം ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിലെ 15 ബ്ളോക്കുകളിലൊന്നായി ബാലുശ്ശേരി ബ്ളോക്കിനെ ഭൂഗര്‍ഭജല വകുപ്പുതന്നെ കണ്ടത്തെിയതാണ്. വ്യവസായ യൂനിറ്റുകളും അനധികൃതമായ ഭൂഗര്‍ഭ ജലചൂഷണത്തിനെതിരെ നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകീട്ട് കിനാലൂര്‍ എഴുകണ്ടിയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.