ആവടിമുക്ക് സ്ഫോടനം: യുവാവ് അറസ്റ്റില്‍

നാദാപുരം: തൂണേരിക്കടുത്ത ആവടിമുക്കില്‍ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് അറസ്റ്റില്‍. മുടവന്തേരി സ്വദേശി ചെമ്പേന്‍റവിട സമദ് എന്ന അബ്ദുല്‍ സമദിനെയാണ് (26) നാദാപുരം എസ്.ഐ എം.ബി. രാജേഷ് അറസ്റ്റ് ചെയ്തത്. നിര്‍മിച്ച ബോംബ് പരീക്ഷിക്കുന്നതിനിടെയാണ് സമദിന് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ സമദ് വീടിനോടുചേര്‍ന്ന ഇടവഴിയില്‍ മറ്റു രണ്ട് സുഹൃത്തുക്കളോടൊപ്പം ഓലപ്പടക്കത്തില്‍നിന്ന് വെടിമരുന്ന് ശേഖരിച്ച് ബോംബുണ്ടാക്കി. തുടര്‍ന്ന് തൂണേരി പട്ടാണി മേഖലയിലേക്ക് മോട്ടോര്‍ ബൈക്കില്‍ ആക്രമണത്തിന് വരുകയായിരുന്ന മൂന്നുപേരും പട്ടാണി പെട്രോള്‍ പമ്പ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് പട്രോളിങ് സംഘത്തെക്കണ്ട് മടങ്ങി. പിന്നീട് സമദും സംഘവും ആവടിമുക്കില്‍ തിരിച്ചത്തെി നിര്‍മിച്ച ബോംബ് പരീക്ഷിക്കുകയായിരുന്നു. സമദിന്‍െറ സുഹൃത്ത് ഒരു ബോംബ് റോഡിലെറിഞ്ഞ് സ്ഫോടനം നടത്തി. ഇതിനിടയില്‍ സമദിന്‍െറ കൈയിലുണ്ടായിരുന്ന ബോംബ് സ്ഫോടനത്തിന്‍െറ ആഘാതത്തില്‍ പൊട്ടിത്തെറിച്ചു. ഇതില്‍ പരിക്കേറ്റ സമദ് കൂടെയുണ്ടായിരുന്ന സുഹൃത്തിന്‍െറ വീട്ടില്‍ പോയി കഴുകിവൃത്തിയായ ശേഷം തലശ്ശേരിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സ്ഫോടന വിവരമറിഞ്ഞ പൊലീസ് ആശുപത്രിയില്‍ കഴിയുന്ന സമദിനെ വ്യാഴാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമുണ്ടായതെന്ന് മനസ്സിലായത്. അറസ്റ്റ് ചെയ്ത സമദിനെ വെള്ളിയാഴ്ച വൈകീട്ട് സംഭവസ്ഥലത്തത്തെിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെനിന്ന് ചാക്കുനൂലിന്‍െറയും വെടിമരുന്നിന്‍െറയും അവശിഷ്ടം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും എസ്.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.