വോട്ടര്‍ പട്ടികയില്‍ 19 വരെ പേരു ചേര്‍ക്കാം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന സമയം ഏപ്രില്‍ 19 രാത്രി 12 മണിവരെ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചു. 2016 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ വോട്ട് ചേര്‍ക്കുന്നതിന് അപേക്ഷ നല്‍കാം. സ്വന്തമായോ ബി.എല്‍.ഒ മുഖേനയോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. സ്വന്തമായി അപേക്ഷിക്കുന്നവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ ഇ-രജിസ്ട്രേഷന്‍ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കണം. മാതാപിതാക്കള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍ ഇവരില്‍ ആരെങ്കിലും ഒരാളുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ കൂടെ കരുതണം. താമസസ്ഥലം ഏതെന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കുന്നതിനുവേണ്ടിയാണിത്. അപേക്ഷകള്‍ താലൂക്ക് ഓഫിസില്‍നിന്ന് പ്രിന്‍റൗട്ടെടുത്ത് വീടുതല അന്വേഷണത്തിനായി ബി.എല്‍.ഒമാരെ ഏല്‍പിക്കുകയാണ് ചെയ്യുക. ഏപ്രില്‍ അവസാനത്തോടെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തുവെന്നതിനാല്‍ മാത്രം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവണമെന്നില്ളെന്നും ഓരോ വോട്ടര്‍മാരും തങ്ങളുടെ പേര് പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിന് എസ്.എം.എസ് സംവിധാനം നിലവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.