സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി ഉണ്ണികുളം വൈദ്യുതി ഓഫിസ്

എകരൂല്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന വൈദ്യുതി ഓഫിസ് കെട്ടിടത്തില്‍ സ്ഥലപരിമിതി കാരണം ജീവനക്കാരും ഉപഭോക്താക്കളും ദുരിതത്തില്‍. ഓഫിസ് പരിധിയില്‍ 20,000ത്തില്‍പരം ഉപഭോക്താക്കളാണുള്ളത്. ഇടുങ്ങിയ മുറിയില്‍ പ്രവര്‍ത്തിക്കുന്ന പണമടക്കാനുള്ള കൗണ്ടറിന് മുന്നില്‍ ക്യൂനില്‍ക്കുന്നവര്‍ മഴയും വെയിലും കൊള്ളണം. വൈദ്യുതോപകരണങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേകം സൗകര്യങ്ങളില്ലാത്തതിനാല്‍ ഓഫിസ് പരിസരത്തും കാഷ് കൗണ്ടറിന് സമീപത്തും കൂട്ടിയിട്ടിരിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫിസിലത്തെുന്ന ഉപഭോക്താക്കള്‍ നിന്നുതിരിയാനിടമില്ലാതെ ദുരിതമനുഭവിക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ജീവനക്കാരും കുഴങ്ങുകയാണ്. ഉപഭോക്താക്കളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. മലയോര മേഖലകളടക്കം പരിധിയില്‍ വരുന്ന ഇവിടെ കാറ്റും മഴയും ശക്തമായാല്‍ തൂണുകള്‍ തകര്‍ന്നും കമ്പികള്‍ പൊട്ടിയും ഉണ്ടാവുന്ന തകരാറുകള്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണ്. മാസത്തില്‍ വന്‍ തുക വൈദ്യുതി നിരക്കായി പിരിച്ചെടുക്കുന്ന ഈ സെക്ഷനില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും സ്ഥലസൗകര്യമുള്ള കെട്ടിടം കണ്ടത്തെുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.