ദുരിതങ്ങള്‍ക്കൊടുവില്‍ അരുണിന് സ്വന്തം വീടായി

തിരുവമ്പാടി: രണ്ടാനമ്മയുടെയും അച്ഛന്‍െറയും ക്രൂരതക്കിരയായി കൊല്ലപ്പെട്ട തിരുവമ്പാടി സ്വദേശി അദിതി എസ്. നമ്പൂതിരിയുടെ സഹോദരന്‍ അരുണ്‍ എസ്. നമ്പൂതിരിക്ക് സ്വന്തം വീടായി. കാരശ്ശേരി സര്‍വിസ് സഹകരണ ബാങ്ക് നിര്‍മിച്ച വീടിന്‍െറ താക്കോല്‍ അരുണ്‍ ഏറ്റുവാങ്ങി. ലളിതമായ ഗൃഹപ്രവേശം നാട്ടുകാര്‍ ആഘോഷമാക്കി. ഗൃഹോപകരണങ്ങള്‍ നാട്ടുകാരും സന്നദ്ധ സംഘടനകളുമാണ് നല്‍കിയത്. താഴെ തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്താണ് വീട് നിര്‍മിച്ചത്. തിരുവമ്പാടിയിലെ സന്നദ്ധസംഘമായ ‘ആവാസ്’ വീട് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചു. അരുണിന്‍െറ അമ്മ നേരത്തെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. വീടിന്‍െറ താക്കോല്‍ ദാനം കൊടുവള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് മക്കാട്ട് ഇല്ലത്ത് മാധവന്‍ നമ്പൂതിരി നിര്‍വഹിച്ചു. ജോര്‍ജ് കാവാലം അധ്യക്ഷത വഹിച്ചു. എ. അബൂബക്കര്‍ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. സി. മോയിന്‍കുട്ടി എം.എല്‍.എ, വി.എം. ഉമ്മര്‍ എം.എല്‍.എ, ഗിരി പാമ്പനാല്‍, രാജു പുന്നക്കല്‍, പി.ടി. അഗസ്റ്റിന്‍, ബോസ് ജേക്കബ്, എം. ധനീഷ്, കെ.ആര്‍. ഗോപാലന്‍, എം.പി. അസൈന്‍, കണ്ടന്‍ പട്ടര്‍ചോലയില്‍, കെ. ജോസ്, സുന്ദരന്‍ എ. പ്രണവം, പി.എന്‍. ചിദംബരന്‍, അജു എമ്മാനുവല്‍, ഫിലിപ്പ് പാമ്പാറ, ഗിരീഷ് കുമാര്‍ കല്ലുരുട്ടി, മുഹമ്മദ് കീഴെപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.