60ഓളം പേര്‍ക്ക് റെയില്‍വേപരീക്ഷ എഴുതാനായില്ല

കോഴിക്കോട്: റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നടത്തിയ ഗ്രൂപ് സി കാറ്റഗറിയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ 60ഓളം പേര്‍ക്ക് എഴുതാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപമുള്ള സെന്‍ററിലത്തെിയവര്‍ക്കാണ് ഓണ്‍ലൈന്‍ സര്‍വര്‍ തകരാര്‍മൂലം പരീക്ഷയെഴുതാന്‍ കഴിയാതിരുന്നത്. ശനിയാഴ്ചയാണ് വിവിധ കേന്ദ്രങ്ങളിലായി ആര്‍.ആര്‍.ബി ഗ്രൂപ് സി കാറ്റഗറിയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ നടന്നത്. ജില്ലയില്‍തന്നെ വിവിധയിടങ്ങളില്‍ ഇതിനായി സെന്‍ററുകള്‍ ക്രമീകരിച്ചിരുന്നു. മെഡിക്കല്‍ കോളജിന് സമീപത്തെ കെ.എം ടവറിലുള്ള കേന്ദ്രത്തില്‍ മൂന്നു ബാച്ചുകളിലായാണ് പരീക്ഷ നടന്നത്. രാവിലെയുള്ള രണ്ടു ബാച്ചുകളുടെയും പരീക്ഷ സുഗമമായി നടന്നു. എന്നാല്‍, ഉച്ചക്കുശേഷം പരീക്ഷയെഴുതാനത്തെിയ 130 പേരടങ്ങിയ ബാച്ചിനാണ് ഓണ്‍ലൈനിലെ പ്രശ്നം തിരിച്ചടിയായത്. ടി.സി.എസ് മുഖേനയാണ് ഓണ്‍ലൈന്‍ പരീക്ഷ നടക്കുന്നത്. 3.30നാണ് പരീക്ഷ ആരംഭിച്ചത്. എന്നാല്‍, 130 പേരില്‍ 60 പേര്‍ക്കാണ് പരീക്ഷ എഴുതാനായത്. 60 പേര്‍ക്ക് സര്‍വറിലെ പ്രശ്നം കാരണം പരീക്ഷ എഴുതാനായില്ല. 10 പേര്‍ പരീക്ഷ എഴുതാന്‍ എത്തിയിരുന്നില്ല. ഹാള്‍ടിക്കറ്റ് വാങ്ങിയതും അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയതും മറ്റു നടപടികള്‍ പൂര്‍ത്തിയാക്കിയതും ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വീണ്ടും പരീക്ഷയെഴുതാന്‍ കഴിയുമോ എന്നകാര്യത്തിലുള്ള ആശങ്കയാണ് ലക്ഷദ്വീപില്‍നിന്നുവരെയത്തെി പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ പ്രകടിപ്പിച്ചത്. എന്നാല്‍, ആശങ്കക്ക് വകയില്ളെന്നും ഓണ്‍ലൈന്‍ പരീക്ഷയില്‍ സര്‍വര്‍ തകരാര്‍ ഉണ്ടാകാറുണ്ടെന്നും മുടങ്ങിയവര്‍ക്ക് വീണ്ടും പരീക്ഷ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കില്ളെന്നും അതിനാല്‍ ചോദ്യങ്ങള്‍ ചോരുന്നതിന്‍െറ പ്രശ്നമില്ളെന്നുമാണ് അധികൃതര്‍ പറയുന്നത്. പരീക്ഷ എഴുതാന്‍ കഴിയാത്തതിന് രേഖയൊന്നും ലഭിക്കാത്തതിലും ഇനി അവസരം ലഭിക്കുമോ എന്ന കാര്യത്തിലും ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.