മാലിന്യ പ്ളാന്‍റ്: സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

നാദാപുരം: സമരക്കാരുടെ ഉപരോധത്തിനിടയില്‍ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണ പ്ളാന്‍റിലേക്ക് മാലിന്യം കൊണ്ടുപോയി. നാദാപുരം, കല്ലാച്ചി ടൗണുകളില്‍നിന്നുള്ള മാലിന്യമാണ് രണ്ടു തവണയായി പ്ളാന്‍റിലത്തെിച്ചത്. ഇതിനിടയില്‍ പ്ളാന്‍റ് വിരുദ്ധ സമരസമിതിയും പൊലീസും തമ്മില്‍ പ്ളാന്‍റ് പരിസരത്ത് സംഘര്‍ഷം നടന്നു. പൊലീസുമായി ഉന്തും തള്ളും പിടിവലിയുമുണ്ടായി. സമരക്കാര്‍ പ്ളാന്‍റിലേക്കുള്ള റോഡില്‍ കുത്തിയിരുന്നും കിടന്നും മാലിന്യം കൊണ്ടുവന്ന വണ്ടി ഉപരോധിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള 200ഓളം സമരക്കാരെ പല ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മാലിന്യവണ്ടി പ്ളാന്‍റിനകത്തേക്ക് കടത്തിവിടാനായത്. നാദാപുരം സി.ഐ കെ.എസ്. ഷാജി, എസ്.ഐ എം.പി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പൊലീസുകാര്‍ സമരക്കാരെ നേരിടാനത്തെി. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ നേരിട്ട് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മാലിന്യ പ്ളാന്‍റിലേക്ക് മാലിന്യം കൊണ്ടുപോകുന്നതിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. 60 ദിവസമായി നടക്കുന്ന നാട്ടുകാരുടെ ഉപരോധം കാരണം പ്ളാന്‍റ് അടച്ചുപൂട്ടിയിരുന്നു. പ്ളാന്‍റിലേക്കുള്ള മാലിന്യനീക്കവും ഉപരോധം കാരണം മുടങ്ങി. പ്ളാന്‍റിനു പുറത്ത് പന്തല്‍ കെട്ടിയായിരുന്നു പ്രദേശവാസികള്‍ സമരം നടത്തിയത്. പൂട്ട് തുറക്കാന്‍ കഴിയാത്തതിനാല്‍ പൊളിച്ചാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പ്ളാന്‍റിന്‍െറ ഗേറ്റ് തുറന്നത്. സ്ത്രീകളടക്കമുള്ള സമരക്കാര്‍ അറസ്റ്റിന് വഴങ്ങാതെ റോഡില്‍ കിടന്ന് ഉപരോധം തീര്‍ത്തതിനാല്‍ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇവരെ അസ്റ്റ് ചെയ്ത് നാദാപുരം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നത്. ബലപ്രയോഗത്തിനിടയില്‍ ആറോളം സമരക്കാര്‍ക്കും ഒരു വനിതാ പൊലീസിനും പരിക്കേറ്റു. രാവിലെ എട്ടു മണിക്കു മുമ്പുതന്നെ സമരക്കാര്‍ ഉപരോധത്തിനത്തെിയിരുന്നു. 10 മണിയോടെയാണ് കല്ലാച്ചിയില്‍നിന്നുള്ള മാലിന്യം നിറച്ച് ഗ്രാമപഞ്ചായത്ത് വക ട്രാക്ടര്‍ സ്ഥലത്തത്തെിയത്. ഇതോടെ മുദ്രാവാക്യം മുഴക്കി സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു. സമരക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളായതിനാല്‍ എണ്ണത്തില്‍ കുറഞ്ഞ വനിതാ പൊലീസുകാര്‍ക്ക് ഇവരെ നീക്കംചെയ്യാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. മൂന്നു വനിതാ പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുവന്നശേഷം സമരക്കാര്‍ സ്റ്റേഷനു മുന്നില്‍ ഏറെനേരം കുത്തിയിരുന്നു. തങ്ങളെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പിന്നീട് ഇ.കെ. വിജയന്‍ എം.എല്‍.എയും സി.പി.എം, ബി.ജെ.പി നേതാക്കളും സ്റ്റേഷനിലത്തെി എ.എസ്.പി കറുപ്പസ്വാമിയുമായി സംസാരിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന്‍ ജാമ്യം നല്‍കി രണ്ടു മണിക്കൂറിനു ശേഷം സമരക്കാരെ വിട്ടയച്ചു. സമരസമിതി പ്രവര്‍ത്തകര്‍ തുടര്‍ന്ന് നാദാപുരം ടൗണില്‍നിന്ന് കല്ലാച്ചിയിലേക്ക് പ്രകടനം നടത്തി. സമരക്കാരെ അറസ്റ്റ് ചെയ്ത് മാറ്റുന്നതിനിടയില്‍ നടന്ന പിടിവലിയില്‍ കൈക്ക് ചതവേറ്റ വനിതാ കോണ്‍സ്റ്റബ്ള്‍ എം.ഡി. വിനില (29), സമരക്കാരായ മാവുള്ളപറമ്പത്ത് രാധ (50), പാലോറ വനജ (50), പറമ്പത്ത് ലീല (49), കാട്ടില്‍പറമ്പത്ത് പുഷ്പ (40), ചാലില്‍ മാണി (60), മടത്തില്‍ ബാബു (47) എന്നിവര്‍ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.