വടകര: ദേശീയപാതയില്‍ മൂരാട് പാലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മൂന്നുവര്‍ഷം മുമ്പ് ആവിഷ്കരിച്ച മൂന്നുവരിപ്പാത പദ്ധതി എങ്ങുമത്തെിയില്ല. ഏഴു പതിറ്റാണ്ട് പിന്നിട്ട പാലം ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ചതാണ്. കാലപ്പഴക്കം നേരിട്ടതിനാല്‍ പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. പാലത്തില്‍ വലിയ വാഹനങ്ങള്‍ കുടുങ്ങുന്നത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനിടയാക്കുകയാണ്. ദേശീയപാതയിലെ യാത്രക്കാരുടെ തലവേദനാകേന്ദ്രമായ പാലത്തില്‍ ട്രാഫിക് പൊലീസും ഹോം ഗാര്‍ഡും പെടാപ്പാടുപെടുന്നുണ്ടെങ്കിലും കുരുക്കിനയവില്ല. വാഹനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ പ്രയാസം ഇരട്ടിയാവുന്നു. ഈ സാഹചര്യത്തിലാണ് 2013ല്‍ ആഗസ്റ്റില്‍ കെ. ദാസന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നടന്നത്. അന്ന് ഒമ്പതു നിര്‍ദേശങ്ങളാണുയര്‍ന്നത്. ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ ട്രാഫിക് പൊലീസ്, മോട്ടോര്‍ വെഹിക്ള്‍, എന്‍.എച്ച്, പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരുന്നത്. അന്നെടുത്ത തീരുമാനപ്രകാരം വലിയവാഹനങ്ങള്‍ ഇടത്തേ അറ്റത്തുള്ള വരിയില്‍ മാത്രം നിര്‍ത്തുക, ഇവ കടന്നുപോകാനായി ‘ഫോര്‍ ഹെവി വെഹിക്ള്‍സ് ഒണ്‍ലി’ എന്ന് അടയാളപ്പെടുത്തുക, ഈ റൂട്ടില്‍ (എന്‍.എച്ച് കണ്ണൂര്‍-കോഴിക്കോട്) ഓടുന്ന എല്ലാ ബസുകളും ഫോര്‍ ഹെവി വെഹിക്ള്‍സ് ഒണ്‍ലി ട്രാക്ക് മാത്രം ഉപയോഗിക്കാന്‍ മോട്ടോര്‍ വെഹിക്ള്‍, പൊലീസ് എന്നീ വകുപ്പുകള്‍ മുഖാന്തരം നടപടി സ്വീകരിക്കുക, പാലത്തിന്‍െറ ഇരുവശത്തും വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിരോധിക്കുക, ഇതിനായി സ്ഥിരം ട്രാഫിക് പൊലീസ് സേവനം ലഭ്യമാക്കുക, പാലത്തിന്‍െറ ഇരുവശത്തും 100 മീറ്റര്‍ പരിധിയില്‍ റോഡുസൈഡില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് നിയന്ത്രിക്കുക, പാലത്തിലെ കുഴികള്‍ അടക്കുക എന്നീ തീരുമാനങ്ങളാണെടുത്തത്. എന്നാല്‍, ഇതിന് തുടര്‍ച്ചയുണ്ടായില്ല. പാലത്തിന്‍െറ അപകടാവസ്ഥയും കുരുക്കും കണക്കിലെടുത്ത് നാട്ടുകാര്‍ സമരത്തിനിറങ്ങിയിരിക്കുകയാണിപ്പോള്‍. ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.