മാലിന്യമുക്ത നഗരം; ആദ്യഘട്ടം 34 ലോഡ് മാലിന്യം കയറ്റിയയച്ചു

മുക്കം: നഗരസഭ ആസൂത്രണംചെയ്ത ‘ശുചിത്വഭവനം സുന്ദര നഗരം സുരക്ഷിത ഭക്ഷണം’ പദ്ധതിയില്‍ ഉള്‍പ്പെട്ട ‘മുക്കത്തിന് മാലിന്യമുക്തി’ പരിപാടിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. 33 ഡിവിഷനുകളില്‍നിന്നായി ശേഖരിച്ച 34 ലോഡ് അജൈവ മാലിന്യം കഴിഞ്ഞ ദിവസം കര്‍ണാടകയിലെ റീസൈക്ളിങ് യൂനിറ്റിലേക്ക് കയറ്റിയയച്ചു. വേങ്ങേരി ‘നിറവ്’ കൂട്ടായ്മയുടെ സഹകരണത്തോടെ നഗരസഭയിലെ വീടുകള്‍, പൊതു ഇടങ്ങള്‍, സ്ഥാപനങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങളും പാഴ്വസ്തുക്കളും ഭദ്രമായി പാക്ക് ചെയ്താണ് പ്രത്യേക ലോറികളില്‍ കയറ്റിയയച്ചത്. ഓരോ ഡിവിഷനിലെയും അയല്‍സഭകളില്‍നിന്ന് അഞ്ചുപേരെ വീതം തെരഞ്ഞെടുത്ത് ഇവര്‍ക്ക് നിറവിന്‍െറ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഇവരുടെ നിര്‍ദേശാനുസരണം വീടുകളില്‍നിന്ന് പാഴ്വസ്തുക്കള്‍ പാക്ക് ചെയ്ത് ഡിവിഷന്‍ കേന്ദ്രത്തിലത്തെിക്കുകയായിരുന്നു. ഇപ്രകാരം അഞ്ചുദിവസം ശേഖരിച്ച മാലിന്യങ്ങളാണ് വെള്ളിയാഴ്ച കര്‍ണാടകയിലേക്ക് അയച്ചത്. പൊതുജനങ്ങള്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം കൗണ്‍സിലര്‍മാരും നേരിട്ടിറങ്ങിയാണ് പദ്ധതി വന്‍വിജയമാക്കിയത്. തുടര്‍ന്ന് എല്ലാ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചുവെക്കാന്‍ നഗരസഭ ബാഗുകള്‍ നല്‍കും. ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റി വിഷരഹിത പച്ചക്കറി ഉല്‍പാദനത്തിന് ഉപയോഗിക്കാനാണ് അടുത്ത നീക്കം. മുത്തേരിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാലിന്യം കയറ്റിയയക്കല്‍ ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് ചെയര്‍പെഴ്സന്‍ ഫരീദ മോയിന്‍കുട്ടി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി. പ്രശോഭ് കുമാര്‍, എന്‍. ചന്ദ്രന്‍, ടി.ടി. സുലൈമാന്‍, പി. ബ്രിജേഷ്, രജിത കുപ്പോട്ട്, പ്രജിത പ്രദീപ്, മുക്കം വിജയന്‍, ഇ.പി. അരവിന്ദന്‍, ബിന്ദു രാജന്‍, വി. അബ്ദുല്‍ അസീസ്, ഷഫീഖ് മാടായി, ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.