മുക്കം: മുക്കത്തെ ജ്വല്ലറി കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെക്കൂടി അറസ്റ്റുചെയ്തു. നേരത്തേ ബംഗാളില്‍നിന്ന് പിടിയിലായ കൃഷ്ണയുടെ അനുജന്‍ വിഷ്ണു രവിദാസാണ് (22) അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണ് ഇയാള്‍ പൊലീസിന്‍െറ പിടിയിലായത്. സെപ്റ്റംബര്‍ 12ന് ബംഗാളില്‍നിന്ന് പിടിയിലായ കൃഷ്ണയെ വ്യാഴാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. വെള്ളിയാഴ്ച പതിനൊന്നരയോടെ കൃഷ്ണയെ കവര്‍ച്ച നടത്തിയ മുക്കത്തെ വിസ്മയ ഗോള്‍ഡില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. ഇയാളെ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ ജനാവലിയാണ് ജ്വല്ലറിക്കു മുന്നില്‍ തടിച്ചുകൂടിയത്. കവര്‍ച്ച നടത്തിയ രീതികളും സഞ്ചരിച്ച വഴികളും ഇയാള്‍ പൊലീസിന് വിവരിച്ചു. മണാശ്ശേരിയില്‍ കവര്‍ച്ച ആസൂത്രണവുമായി ബന്ധപ്പെട്ട് സംഘം ഏതാനുംദിവസം താമസിച്ചിരുന്നുവെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഈ സ്ഥലത്തും കൊണ്ടുപോയി തെളിവെടുത്തു. ജ്വല്ലറിക്കകത്ത് കയറിയുള്ള മോഷണത്തിന് നാലുപേരാണ് പ്രധാന പങ്ക് വഹിച്ചത്. മൊത്തം ഏഴുപേര്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഇതര സംസ്ഥാനത്തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ചാണ് മോഷണസ്ഥല നിര്‍ണയവും ആസൂത്രണവും നടത്തിയത്. ഇതിനായി തൊഴിലാളികള്‍ക്കൊപ്പം ഇവര്‍ ബത്തേരിയിലും മറ്റും താമസിച്ചതായും വിവരമുണ്ട്. ഝാര്‍ഖണ്ഡ് സ്വദേശിയായ കൃഷ്ണ കവര്‍ച്ച ദൗത്യവുമായി കൊല്‍ക്കത്തയിലെ ഹൗറ റെയില്‍വേ സ്റ്റേഷന്‍ വഴി ബംഗളൂരുവിലത്തെി ടാക്സി വിളിച്ചാണ് മുക്കത്തത്തെിയത്. വന്‍ തുക ലക്ഷ്യമിടുന്ന സംഘത്തിന് യോജിച്ച കവര്‍ച്ചകേന്ദ്രങ്ങള്‍ കണ്ടത്തെി വിവരം നല്‍കാന്‍ ആളുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. കൂടാതെ പ്രതികള്‍ കൊടുവള്ളിയിലും കുറ്റ്യാടിയിലുമായി നാല് ജ്വല്ലറികളില്‍കൂടി കവര്‍ച്ചക്ക് പദ്ധതിയിട്ടതായി പൊലീസ് പറഞ്ഞു. ഇതിനാല്‍ ഇരുവരെയും ഇവിടെയും കൊണ്ടുപോയി തെളിവെടുത്തു. മുക്കം അഭിലാഷ് ജങ്ഷനിലെ വിസ്മയാ ഗോള്‍ഡില്‍ ആഗസ്റ്റ് 12നാണ് നാടിനെ ഞെട്ടിച്ച വന്‍ കവര്‍ച്ച നടന്നത്. മൂന്ന് കിലോ സ്വര്‍ണവും നാല് കിലോ വെള്ളിയും നാല് ലക്ഷം രൂപയുമടക്കം കോടി രൂപയുടെ മുതലുമായാണ് കള്ളന്മാര്‍ കടന്നത്. സ്വര്‍ണം എവിടെയുണ്ടെന്നതു സംബന്ധിച്ചും കൂട്ടുപ്രതികളെപ്പറ്റിയും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. സ്വര്‍ണവും മറ്റും ഉടന്‍ കണ്ടെടുക്കുമെന്നും കൂട്ടുപ്രതികളെ പിടികൂടുമെന്നും താമരശ്ശേരി ഡിവൈ.എസ്.പി കെ. ശ്രീകുമാര്‍ പറഞ്ഞു. കൃത്യം ഒറ്റമാസംകൊണ്ട് കവര്‍ച്ചക്കേസിന് തുമ്പുണ്ടാക്കാനും ഏതാനും പ്രതികളെ പിടികൂടാനും നേതൃത്വം വഹിച്ച കൊടുവള്ളി സി.ഐ എ. പ്രേംജിത്തിനെ മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം വിളിച്ചു. കൊടുവള്ളി ലേഖകന്‍ തുടരുന്നു മുക്കത്തെ വിസ്മയ ജ്വല്ലറിയില്‍നിന്ന് നാലു കിലോ സ്വര്‍ണമടക്കം കോടിയോളം രൂപയുടെ കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതി കൃഷ്ണ രബിദാസിനെ (27) പൊലീസ് തെളിവെടുപ്പിനായി കൊടുവള്ളിയില്‍ കൊണ്ടുവന്നു. കൊടുവള്ളി സി.ഐ എ. പ്രേംജിത്തിന്‍െറ നേതൃത്വത്തില്‍ കനത്ത സുരക്ഷയിലാണ് പൊലീസ് സംഘം വെള്ളിയാഴ്ച വൈകീട്ട് നാലോടെ കൊടുവള്ളിയില്‍ കൊണ്ടുവന്നത്. ടൗണിലെ ചെറുതും വലുതുമായ നിരവധി ജ്വല്ലറികളില്‍ മോഷണത്തിനുള്ള ഒരുക്കം നടന്നതായി കൃഷ്ണയില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് മോഷണത്തിന് നോട്ടമിട്ട കടകളിലത്തെിച്ച് തെളിവെടുത്തത്. പ്രതിയെ കൊണ്ടുവന്നതറിഞ്ഞ് നൂറു കണക്കിനാളുകളാണ് കാണാനത്തെിയത്. ഇതുമൂലം ടൗണില്‍ ഏറെനേരം ഗതാഗതതടസ്സം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.