ബേപ്പൂര്‍ പുലിമുട്ട് തകര്‍ന്നടിയുന്നു

ബേപ്പൂര്‍: മലബാര്‍ ടൂറിസംമാപ്പില്‍ ഇടംതേടിയ ബേപ്പൂര്‍ പുലിമുട്ടും പരിസരവും നാശത്തിന്‍െറ വക്കില്‍. വിനോദസഞ്ചാര വകുപ്പിന്‍െറയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറയും പിടിപ്പുകേടാണ് ബേപ്പൂര്‍ പുലിമുട്ടും വിനോദസഞ്ചാര കേന്ദ്രവും നശിക്കുന്നതിന്‍െറ പ്രധാനകാരണമായി പറയുന്നത്. ഇവ സൗന്ദര്യവത്കരിക്കുന്നതിന്‍െറ ഭാഗമായി 2011ല്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് നവീകരിച്ച ബീച്ച് ഉദ്ഘാടനം ചെയ്തത്. കടലിലേക്കുള്ള ഒരു കിലോമീറ്ററോളം ഭാഗത്ത് ഇന്‍റര്‍ലോക് കട്ടയും ഇരുഭാഗങ്ങളിലുമായി അലങ്കാരവിളക്കുകളും സഞ്ചാരികള്‍ക്ക് സ്ഥാപിച്ച ഇരിപ്പിടങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, നാലുവര്‍ഷം പിന്നിട്ടപ്പോള്‍ ബീച്ചിന്‍െറ സൗന്ദര്യമെല്ലാം കരിഞ്ഞുണങ്ങി. വിനോദസഞ്ചാരികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ ചോര്‍ന്ന് ഒലിച്ചതിനെ തുടര്‍ന്ന് വാടകക്ക് നടത്തിയവര്‍ ഉപേക്ഷിച്ചുപോയി. സഞ്ചാരികള്‍ക്കുള്ള ഇരിപ്പിടത്തിന്‍െറ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി. പുലിമുട്ടിന്‍െറ ഇരുഭാഗത്തുമായി സ്ഥാപിച്ച അലങ്കാരവിളക്കുകള്‍ പലതും പൊട്ടിവീണു. ഇതിനാല്‍, സന്ധ്യമയങ്ങിയാല്‍ പുലിമുട്ട് ഇരുട്ടിലാണ്. തറയില്‍ പാകിയ കല്ലുകള്‍ പലതും കുഴിവീണ് നശിച്ചു. അവധിദിനങ്ങളിലും മറ്റും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ബേപ്പൂരിലേക്ക് ഒഴുകിയത്തെുന്നത്. സഞ്ചാരികളുടെ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് വാങ്ങാനുള്ള താല്‍പര്യമൊന്നും ബീച്ചും പരിസരവും നന്നാക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്നില്ളെന്ന ആക്ഷേപവും വ്യാപകമായിട്ടുണ്ട്. തിരമാലയിലും മറ്റും ഇറങ്ങുന്ന സഞ്ചാരികളെ ശ്രദ്ധിക്കാന്‍ ഇവിടെയുള്ളത് വെറും രണ്ടു ലൈഫ് ഗാര്‍ഡുകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.