കുന്ദമംഗലം: സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍െറ വിജ്ഞാപനപ്രകാരം കുന്ദമംഗലം ബ്ളോക്കിലെ 19 സീറ്റുകളുടെ കരട് നിയോജകമണ്ഡല പുനര്‍ വിഭജന രേഖ പ്രസിദ്ധീകരിച്ചു. കുരുവട്ടൂര്‍, കുന്ദമംഗലം, ചാത്തമംഗലം, കൊടിയത്തൂര്‍, കാരശ്ശേരി, മാവൂര്‍, പെരുമണ്ണ, പെരുവയല്‍ എന്നീ ഗ്രാമപഞ്ചായത്തുകളാണ് കുന്ദമംഗലം ബ്ളോക് പഞ്ചായത്തില്‍പെടുന്നത്. കുരുവട്ടൂര്‍, കുന്ദമംഗലം, ചത്തെുകടവ്, കട്ടാങ്ങല്‍, ചാത്തമംഗലം, കൊടിയത്തൂര്‍, കാരശ്ശേരി, കുമാരനെല്ലൂര്‍, പന്നിക്കോട്, ചെറുവാടി, മാവൂര്‍, ചെറൂപ്പ, ചെറുകുളത്തൂര്‍, പൂവാട്ടുപറമ്പ്, പെരുമണ്ണ, പയ്യടിമീത്തല്‍, കുറ്റിക്കാട്ടൂര്‍, പൈങ്ങോട്ടുപുറം, പോലൂര്‍ എന്നിവയാണ് കുന്ദമംഗലം ബ്ളോക്കിലെ വാര്‍ഡുകള്‍. നേരത്തേ കുന്ദമംഗലത്ത് 18 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. നേരത്തെയുണ്ടായിരുന്ന മുക്കം ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായതോടെ കുന്ദമംഗലം ബ്ളോക്കിന്‍െറ ഭാഗമല്ലാതായി. മുക്കത്തുനിന്ന് കുന്ദമംഗലം ബ്ളോക്കിലേക്ക് രണ്ട് വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. 18ല്‍നിന്ന് മുക്കത്തെ രണ്ടു വാര്‍ഡുകള്‍ പോയതോടെ കുന്ദമംഗലം ബ്ളോക്കില്‍ 16 വാര്‍ഡുകളായി. ഈ വാര്‍ഡുകളെ 19 വാര്‍ഡുകളായി പുനര്‍വിഭജിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. കരട് വാര്‍ഡ് പുനര്‍വിഭജന രേഖ ബ്ളോക് പഞ്ചായത്ത് ഓഫിസിലും ബ്ളോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഈ മാസം 23 വരെ ജില്ലാ കലക്ടര്‍ മുമ്പാകെയോ സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ മുമ്പാകെയോ നേരിട്ടോ രജിസ്ട്രേഡ് തപാലിലോ സമര്‍പ്പിക്കാമെന്ന് കുന്ദമംഗലം ബ്ളോക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.