മുക്കം: ശമ്പള പരിഷ്കരണത്തിനുവേണ്ടി രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതി സര്‍വിസ് സംഘടനകളുമായി ചര്‍ച്ചനടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതുക്കിയ ശമ്പളം ഉടന്‍ ലഭ്യമാക്കുമെന്ന് എം.എം. ഹസന്‍ പറഞ്ഞു. എന്‍.ജി.ഒ അസോ. 41ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് എം.എ. ഖാദര്‍ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, കെ.പി. ബാബു, കെ.സി. രാജീവന്‍, എം. പ്രകാശന്‍, കെ. പ്രദീണ്‍, പി. അബ്ദുല്‍ റസാഖ്, സി. രവീന്ദ്രന്‍, പി.എം. അബ്ദുറഹിമാന്‍, പി.പി. രജീഷ് കുമാര്‍, എം. ഷിബു എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് എന്‍. രവികുമാറും സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. ബെന്നിയും ഉദ്ഘാടനം ചെയ്തു. സി. പ്രേമവല്ലി, അലി മുഹമ്മദ്, ഇ.കെ. ജോസഫ് തോമസ്, എം.ടി. മാധു, സി. രവി, കെ. മാധവന്‍, കെ. വിനോദ്കുമാര്‍, ടി. ഹരിദാസന്‍, പി.പി. രാജു, കെ.സി. അബ്ദുല്‍റസാഖ്, പി.എം. ചന്ദ്രന്‍, പി.പി. അബ്ദുല്‍ ലത്തീഫ്, പി. മജീദ്, സിജു.കെ.നായര്‍, എന്‍. ശശികുമാര്‍, ആലീസ് ഉമ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.