വിദ്യാര്‍ഥിനിയെ ശല്യംചെയ്തത് ചോദ്യംചെയ്ത പിതാവിനു മര്‍ദനം

വേളം: സ്കൂള്‍ വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന് നിരന്തരം ശല്യംചെയ്യുന്ന യുവാവിനെ ചേദ്യംചെയ്ത ബന്ധുക്കളെ യുവാവിന്‍െറ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചതായി പരാതി. വേളം തീക്കുനിയിലെ ബന്ധുക്കളെയാണ് കുന്നുമ്മല്‍ സ്വദേശിയായ യുവാവും സംഘവും വ്യാഴാഴ്ച രാത്രി മര്‍ദിച്ചത്. ശല്യംകാരണം കുട്ടി ഏതാനുംദിവസം സ്കൂളില്‍ പോയിട്ടില്ലത്രെ. ഇതത്തേുടര്‍ന്ന് പ്രശ്നം മധ്യസ്ഥര്‍ ഇടപെട്ട് പരിഹരിച്ചതാണ്. എന്നിട്ടും, ആവര്‍ത്തിച്ചതിനെ കുറിച്ച് അന്വേഷിഷിക്കാന്‍ ചെന്ന ബന്ധുക്കളായ രണ്ടു യുവാക്കളെ അവിടെവെച്ചും പിന്തുടര്‍ന്നുവന്ന് പിതാവിനെയും മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കും മര്‍ദനമേറ്റു. ഇതോടെ, പ്രശ്നം രണ്ടു പ്രദേശത്തുകാര്‍ തമ്മിലായി. പരിക്കേറ്റ പിതാവിനെയും ബന്ധുവിനെയും കുറ്റ്യാടി ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷമറിഞ്ഞ് കുറ്റ്യാടി എസ്.ഐ എ. സായൂജ്കുമാറും സംഘവും സ്ഥലത്തത്തെി. ഒരു ബൈക്ക് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.