മുക്കം: ഹജ്ജ് സീസണില്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കി ആളുകളെ വഞ്ചിച്ചതായുള്ള കേസുമായി ബന്ധപ്പെട്ട് മുക്കം പൊലീസിന് ലഭിച്ച പാസ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് പാസ്പോര്‍ട്ടുകള്‍ മുക്കം പൊലീസിന് തന്നെ കൈമാറും. പിന്നീടത് കോടതിവഴി വിതരണം ചെയ്യം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഓമശ്ശേരിയില്‍ പെട്രോള്‍ പമ്പിനടുത്ത് നിര്‍ത്തിയിട്ട കാറില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ പാസ്പോര്‍ട്ടുകള്‍ കണ്ടത്തെിയത്. 416 പാസ്പോര്‍ട്ടുകള്‍ മുക്കം പൊലീസിന് ലഭിച്ചിരുന്നു. വിവിധ ജില്ലകളില്‍നിന്നുള്ളവരുടെ പാസ്പോര്‍ട്ടുകളുള്ളതിനാല്‍ പൊലീസ് വിശദമായ പരിശോധനയിലായിരുന്നു. വയനാട്ടിലെ പടിഞ്ഞാറത്തറ സ്റ്റേഷനില്‍നിന്ന് മുക്കത്ത് എത്തിയ പൊലീസ് വയനാട്ടില്‍നിന്നുള്ളവരുടെ 146 പാസ്പോര്‍ട്ടുകള്‍ കൊണ്ടുപോയിരുന്നു. ഇവ പരിശോധനകള്‍ക്ക് ശേഷം മുക്കം പൊലീസ് സ്റ്റേഷനില്‍തന്നെ തിരികെ എത്തിച്ചു. ഇതിനിടെ ഓമശ്ശേരിയില്‍ പാസ്പോര്‍ട്ട് കണ്ടത്തെിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത സിദ്ദീഖിന് തട്ടിപ്പുമായി ബന്ധമില്ളെന്ന് പൊലീസ് പറഞ്ഞു. ഹജ്ജ് കര്‍മം നിര്‍വഹിക്കാനത്തെുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അവിടെ ക്ളീനിങ് പോലുള്ള ജോലികള്‍ക്കുമായി സൗദി സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യ വിസ വാഗ്ദാനം ചെയ്ത് പാസ്പോര്‍ട്ടും പണവും വാങ്ങി വഞ്ചിച്ച സംഭവത്തില്‍ നിരവധിപേര്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ പൊലീസ് സ്റ്റേഷനുകളില്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി പരാതികളുമായി എത്തിക്കൊണ്ടിരിക്കയാണ്. ഇതിനിടെയാണ് അജ്ഞാതസന്ദേശ പ്രകാരം പൊലീസിന് കാറില്‍നിന്ന് പാസ്പോര്‍ട്ടുകള്‍ ലഭിച്ചത്. തട്ടിപ്പിലെ മുഖ്യകണ്ണിയായ മുക്കം മുത്തേരി സ്വദേശി ജാബിറിനെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ളെന്നാണ് പൊലീസിന്‍െറ വിശദീകരണം. വിസ നല്‍കാമെന്ന് പറഞ്ഞ് മുഖ്യ ഏജന്‍റായി പ്രവര്‍ത്തിച്ച ജാബിര്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ 500 ലേറെ പേരില്‍നിന്ന് പാസ്പോര്‍ട്ടും 20000 രൂപ മുതല്‍ 30000 വരെയും വാങ്ങിയാണ് മുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.