ഫറോക്ക്: ഗ്രാമപഞ്ചായത്തിലെ ഓരോ വീട്ടില്‍നിന്നും ഒരാളെയെങ്കിലും പാദരക്ഷ നിര്‍മാണ വ്യവസായത്തിന്‍െറ ഭാഗമാക്കി വീടുകളില്‍ തന്നെ ചെരിപ്പും അനുബന്ധ സാധനങ്ങളും നിര്‍മിക്കുന്ന പദ്ധതി രൂപംകൊള്ളുന്നു. ഫുട്ട്വെയര്‍ വില്ളേജ് എന്നു പേരിട്ട പദ്ധതി പരിശീലനത്തിന്‍െറ ഒൗപചാരിക ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് കമ്യൂണിറ്റി ഹാളില്‍ എളമരം കരീം എം.എല്‍.എ നിര്‍വഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത്-ഫുട്വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് സെന്‍റര്‍ (എഫ്.ഡി.ഡി.സി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പഞ്ചായത്ത് സബ്സിഡിയും ഫറോക്ക് സര്‍വിസ് സഹ. ബാങ്ക് വായ്പയും നല്‍കി കുടില്‍വ്യവസായങ്ങള്‍ക്ക് പ്രാപ്തരാക്കും. വ്യവസായത്തിന്‍െറയും പൗരന്മാരുടെയും വളര്‍ച്ചക്ക് ഉപകരിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 120 പേര്‍ക്ക് പരിശീലനത്തിനായി 18 ലക്ഷം രൂപ ഉപയോഗിക്കാനുള്ള അനുമതി പഞ്ചായത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 16.80 ലക്ഷം ബാങ്ക്വായ്പ, 1.20 ലക്ഷം ഗുണഭോക്തൃ വിഹിതം, ആറ് ലക്ഷം കുടുംബശ്രീ മിഷന്‍ എന്നിവ വഹിക്കുന്നതടക്കം 42 ലക്ഷം രൂപയാണ് പദ്ധതി അടങ്കല്‍. രാജ്യത്തെ ചെരിപ്പ് നിര്‍മാണ രംഗത്ത് മുന്‍പന്തിയിലേക്ക് കുതിക്കുകയാണ് ഫറോക്ക്. 130 നിര്‍മാണ യൂനിറ്റുകളും അഞ്ഞൂറിലേറെ അനുബന്ധ യൂനിറ്റുകളും മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളടക്കം കാല്‍ ലക്ഷത്തിലേറെ പേര്‍ ഈ തൊഴില്‍ രംഗത്തുണ്ട്. 1500ലേറെ സ്ത്രീകള്‍ ചെരിപ്പ് നിര്‍മാണ മേഖലയില്‍ പരിശീലനം നേടി സംരംഭകരായും തൊഴിലാളികളായും പ്രവര്‍ത്തിക്കുന്നു. 2007ല്‍ എഫ്.ഡി.ഡി.സി രൂപം കൊണ്ടതു മുതല്‍ കുടുംബശ്രീ, ഗ്രാമ പഞ്ചായത്തുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയുടെ സഹകരണം വ്യവസായത്തിന് ലഭ്യമാകുന്നുണ്ട്. ഫറോക്കില്‍ 80 വനിതകള്‍ എട്ട് യൂനിറ്റുകള്‍ വിജയകരമായി നടത്തിവരുന്നു. ഇതില്‍ നിന്നുള്ള പ്രചോദനമാണ് പുതിയ പദ്ധതിയായി കൂടുതല്‍ വിപുലീകരിക്കുന്നത്. ഇപ്പോള്‍ സ്ത്രീകളെ മാത്രമാണ് പദ്ധതിയില്‍ പെടുത്തിയിട്ടുള്ളത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അസംസ്കൃത സാധനങ്ങള്‍ നല്‍കും. സ്ത്രീകളുടെ അപ്പര്‍ സ്റ്റിച്ചിങ് യൂനിറ്റുകളാണ് തുടങ്ങുക. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എം.എല്‍.എയും എഫ്.ഡി.ഡി.സി പ്രസിഡന്‍റുമാരായ വി.കെ.സി. മമ്മദ്കോയ, ഫറോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വാളക്കട സരസു, വൈസ് പ്രസിഡന്‍റ് കെ.ടി.എ. മജീദ്, കെ.കെ. സന്തോഷ്, കെ.പി.എ. ഹാശിം തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.