കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അന്തസ്സായ യാത്ര ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ‘ഓപറേഷന്‍ സവാരിഗിരിഗിരി’ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിന് ജില്ലയിലെ ബസ് ഉടമകളുടെ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വിദ്യാര്‍ഥികള്‍ക്കെന്നപോലെ ബസ് ഉടമകള്‍ക്കും പ്രയോജനകരമായ പദ്ധതിയാണിതെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് വിശദീകരിച്ചു. വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലും ബസ് ജീവനക്കാര്‍ പരസ്പരവുമുള്ള ശത്രുതാ മനോഭാവം പദ്ധതി നടപ്പാവുന്നതോടെ ഇല്ലാതാവും. കുട്ടികളുടെ യാത്രാപ്രശ്നത്തിന് കൂട്ടായ്മയിലൂടെ പരിഹാരം കണ്ടത്തൊനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മൂന്ന് ബസ് അസോസിയേഷനുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. ഏതെങ്കിലും അസോസിയേഷനില്‍ അംഗമല്ലാത്ത ബസുടമകള്‍ അതിന്‍െറ ഭാഗമാവുകയും പദ്ധതിയുമായി സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കോഴിക്കാട് ഐ.ഐ.എമ്മിലെ പ്രഫ. സജി ഗോപിനാഥ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഓരോ വിദ്യാര്‍ഥിക്കും ഇളവ് നല്‍കുന്നതുമൂലം മിനിമം ചാര്‍ജിലുണ്ടാവുന്ന ആറു രൂപ നഷ്ടം (ഉയര്‍ന്ന നിരക്കിലുണ്ടാവുന്ന അധികനഷ്ടമുള്‍പ്പെടെ) റൂട്ടിലെ ബസുകള്‍ക്കിടയില്‍ തുല്യമായി വീതം വെക്കുന്നതിനാല്‍ കൂടുതല്‍ കുട്ടികളെ കയറ്റിയവര്‍ക്ക് കൂടുതല്‍ നഷ്ടമുണ്ടാവുന്ന നിലവിലെ അവസ്ഥക്ക് പരിഹാരമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം കുട്ടികള്‍ ബസില്‍ കയറുന്നതിലുള്ള ജീവനക്കാരുടെ അതൃപ്തി ഇല്ലാതാവും. സന്തോഷത്തോടെയും അന്തസ്സോടെയും വിദ്യാര്‍ഥികള്‍ക്ക് യാത്രചെയ്യാനുള്ള അവസരമാണ് ഇതോടെ കൈവരികയെന്നും അദ്ദേഹം പറഞ്ഞു. പ്രീപെയ്ഡ് സ്മാര്‍ട്ട് കാര്‍ഡ് വഴിയാണ് വിദ്യാര്‍ഥികളില്‍നിന്ന് കണ്‍സഷന്‍ തുക ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതരുമായി ധാരണയിലത്തെിയതായി ടെക്നോവിയ ഇന്‍ഫോ സൊല്യൂഷന്‍സ് സി.ഇ.ഒ നിഷാന്ത് രവീന്ദ്രന്‍ പറഞ്ഞു. ഭാവിയില്‍ സ്മാര്‍ട്ട് കാര്‍ഡ് സമ്പ്രദായം മറ്റു യാത്രക്കാരിലേക്ക് വ്യാപിപ്പിക്കാനാണു പദ്ധതി. ഇത് പൂര്‍ണാര്‍ഥത്തില്‍ നടപ്പാവുകയാണെങ്കില്‍ ഇന്ത്യയിലെ ഒന്നാമത്തെ സ്മാര്‍ട് കാര്‍ഡ് ജില്ലയെന്ന ഖ്യാതി ജില്ലക്ക് സ്വന്തമാവും.യോഗത്തില്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി മാനേജ്മെന്‍റ് പഠനവിഭാഗം തലവന്‍ ഡോ. ഫൈസല്‍, കോഴിക്കോട്, വടകര മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.ടി. ഷംജിത്ത്, ബി.എസ് ദിനേശ് കീര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.