പയ്യോളി: റിയല്‍ എസ്റ്റേറ്റ് ലോബി തോട് മണ്ണിട്ട് നികത്തി റോഡ് നിര്‍മിക്കുന്നതായി പരാതി. മൂരാട് ബസ്സ്റ്റോപ്പിന് സമീപം കിഴക്കുഭാഗത്ത് വളച്ചുകെട്ടി പറമ്പിനോട് ചേര്‍ന്ന വലിയ തോടാണ് അനധികൃതമായി നികത്തുന്നത്. റവന്യൂ രേഖകളില്‍ കാണുന്ന തോട് നികത്തുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും പരിസരവാസികളും പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ക്കും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കി. തുടര്‍ച്ചയായത്തെിയ സര്‍ക്കാര്‍ അവധിദിനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് തോട് നികത്തുന്നത്. ഏതാണ്ട് നാലടി വീതിയുള്ള തോട്ടില്‍ സ്ഥിരമായി നീരൊഴുക്കുള്ളതാണ്. ഇതിലൂടെ ഒഴുകുന്ന വെള്ളം കുറ്റ്യാടിപ്പുഴയിലേക്കാണ് വന്നുചേരുന്നത്. തോട് മണ്ണിട്ട് നികത്തുന്നതോടെ നീരൊഴുക്ക് നിലക്കുകയും പ്രദേശത്ത് കിണറുകളിലെ വെള്ളം ഉപയോഗശുന്യമാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, തോട് നികത്തുന്നവര്‍ വെള്ളത്തിന്‍െറ ഒഴുക്ക് തടയുന്നില്ളെന്ന് വരുത്തിത്തീര്‍ക്കാന്‍ തോടിന്‍െറ അടിഭാഗത്ത് സിമന്‍റ് പൈപ്പ് ഉപയോഗിക്കുന്നതായി പറയുന്നു. അനധികൃതമായി തോട് നികത്തി റോഡ് നിര്‍മിക്കുന്നതിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും നിര്‍മാണപ്രവൃത്തി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചതായും ഇരിങ്ങല്‍ വില്ളേജ് ഓഫിസര്‍ പ്രേമലത പറഞ്ഞു. എന്നാല്‍, വില്ളേജ് ഓഫിസറുടെ നിര്‍ദേശം അവഗണിച്ച് റിയല്‍ എസ്റ്റേറ്റ് ലോബി പിന്നീടുള്ള ദിവസങ്ങളിലും തോട് മണ്ണിട്ട് നികത്തിയതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.