കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി മുന്നണികളുടെ പിന്തുണ. ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നണികളുടെ നയപരിപാടികളില്‍ ഉള്‍പ്പെടുത്തും. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡും നഗരവികസനവും എന്ന വിഷയത്തില്‍ മലാപ്പറമ്പ്, സിവില്‍ സ്റ്റേഷന്‍, പാറോപ്പടി, പൂളക്കടവ്, വെള്ളിമാടുകുന്ന്, ചേവരമ്പലം വാര്‍ഡുകളിലെ പ്രധാന മുന്നണി സ്ഥാനാര്‍ഥികളുമായി ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാര്‍ഥി അഭിമുഖത്തിലാണ് മുന്നണികള്‍ പിന്തുണ വ്യക്തമാക്കിയത്. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ (യു.ഡി.എഫ്), മുന്‍ മേയര്‍ എം. ഭാസ്കരന്‍ (എല്‍.ഡി.എഫ്), ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു. പരിപാടി ഉദ്ഘാടനം ചെയ്യാമെന്നറിയിച്ചിരുന്ന എം.കെ. രാഘവന്‍ എം.പിയുടെ സന്ദേശം പരിപാടിയില്‍ വായിച്ചു. സ്ഥാനാര്‍ഥികളായ കെ.സി. ശോഭിത, കെ. സിനി, പി. രമണിഭായ്, ജബ്ബാര്‍ വെള്ളിമാടുകുന്ന്, പി. ബിജുലാല്‍, യു.ഡി. സുജാതന്‍, അഡ്വ. പി.എന്‍. സുരേഷ് ബാബു, ഭാസി മലാപ്പറമ്പ്, സുനിത അജിത് കുമാര്‍, ശോഭന തട്ടാരി, എന്‍.വി. ബാബുരാജ്, അഡ്വ. എം. ജയദീപ്, ഇ. പ്രശാന്ത്കുമാര്‍, പ്രമീള ബാലഗോപാല്‍, ജാനമ്മ കുഞ്ഞുണ്ണി എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ സ്വാഗതവും കണ്‍വീനര്‍ പ്രദീപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.