ഫറോക്ക്: ദേശീയപാതയില്‍ ചുങ്കം വില്‍പനനികുതി ചെക്പോസ്റ്റിനുസമീപം ബൈക്കില്‍നിന്നും വീണ വിദ്യാര്‍ഥിയുടെ ശിരസ്സിലൂടെ മിനിലോറി കയറിയിറങ്ങി ദാരുണമായി മരിച്ചസംഭവം കണ്‍മുന്നില്‍ കാണാനിടയായ നാട്ടുകാരുടെ നടുക്കം വിട്ടൊഴിഞ്ഞില്ല. പുലര്‍ച്ചെ പ്രാര്‍ഥനക്കും സവാരിക്കുമായി ഇറങ്ങിയവര്‍ റോഡില്‍കണ്ട കാഴ്ച കരളലയിക്കുന്നതായിരുന്നു. രാമനാട്ടുകര വസുന്ധര ഹോട്ടല്‍ ഉടമ സുരേഷിന്‍െറ മകന്‍ വസൂബ് (18) ആണ് മരിച്ചത്. ഫറോക്ക് ഐ.ഒ.സിക്കടുത്ത് താമസിക്കുന്ന അമ്മാവന്‍െറ വീട്ടില്‍ വിരുന്നുകഴിഞ്ഞു മടങ്ങുകയായിരുന്നു. റോഡിനുകുറുകെയുള്ള ചാലിനുമുന്നില്‍ കാര്‍ വേഗത നിയന്ത്രിച്ചപ്പോള്‍ കാറിനു തൊട്ടുപിറകെ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥി കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ചെങ്കിലും എതിര്‍ദിശയിലേക്ക് വീഴുകയായിരുന്നു. അതുവഴി കല്ലുകയറ്റിവന്ന മിനിലോറി വിദ്യാര്‍ഥിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. രക്തവും മാംസവും റോഡില്‍ ചിതറിത്തെറിച്ചു. കണ്ടുനിന്ന പലര്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെട്ടു. മീഞ്ചന്തയില്‍നിന്നത്തെിയ ഫയര്‍ യൂനിറ്റ് റോഡ് ശുചീകരിച്ചു. ഫറോക്ക് പൊലീസും ട്രാഫിക് പൊലീസും മേല്‍നടപടികള്‍ സ്വീകരിച്ചു. ചീക്കോട് കുടിവെള്ള പദ്ധതിക്കായി റോഡിനുകുറുകെ സ്ഥാപിച്ച പൈപ്പിനുമുകളില്‍ മണ്ണ് താഴ്ന്ന് ചുങ്കം ജങ്ഷനില്‍ ചാല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമിതവേഗതയിലത്തെുന്ന വാഹനങ്ങള്‍ ചാലില്‍ ചാടാതിരിക്കാന്‍ പെട്ടെന്ന് വേഗത കുറക്കാറുണ്ട്. ഇത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതിന് കാരണമാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. അപകടമുണ്ടായ ഉടന്‍തന്നെ ബ്ളോക് മെംബര്‍ പി. ആസിഫിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ കുഴിയടക്കാന്‍വേണ്ടി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് ഒപ്പിട്ട ഭീമഹരജി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.