നാദാപുരം: വാഹനത്തിരക്ക് കാരണം ഗതാഗതക്കുരുക്കും വാഹനാപകടവും പതിവായ നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ പൊലീസ് സ്റ്റേഷനു സമീപം വര്‍ഷങ്ങളായി പൊലീസ് പിടികൂടിയ വാഹനങ്ങള്‍ സ്ഥലം മുടക്കിക്കിടക്കുന്നു. പിടിച്ചിട്ട അവസ്ഥയില്‍ ‘കാലപ്പഴക്കം’ കാരണം വാഹനങ്ങള്‍ കാടുമൂടി. വലിയ ലോറികളും പിക്കപ്പ് വാനുകളും ടിപ്പറുകളുമടക്കം റോഡരികില്‍ വര്‍ഷങ്ങളായി ശാപമോക്ഷം കാത്തുകിടക്കുകയാണ്. കേസ് നടപടിക്രമങ്ങള്‍ എങ്ങുമത്തൊത്തതിനാല്‍ അടുത്ത കാലത്തൊന്നും ഇവ റോഡില്‍നിന്ന് നീക്കില്ളെന്ന് ഉറപ്പ്. നാദാപുരം പൊലീസ് ബാരക്സിനുമുന്നില്‍ മാത്രമായി അര ഡസന്‍ വാഹനങ്ങള്‍ ഇങ്ങനെ പിടികൂടിയിട്ടിരിക്കുകയാണ്. രേഖകളില്ലാത്ത വാഹനങ്ങളും അനധികൃത മണല്‍കടത്തും മറ്റുമായി പൊലീസ് പിടികൂടിയ വാഹനങ്ങളാണ് ഇവയിലേറെയും. ഇത്തരം വഴിമുടക്കി വാഹനങ്ങള്‍ ഉണ്ടാക്കുന്ന ഗതാഗത പ്രശ്നവും അപകട ഭീഷണിയും നന്നായി മനസ്സിലാക്കുന്ന നിയമപാലകര്‍തന്നെയാണ് ഇവ പിടിച്ചിട്ടതെന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് പരാതി പറയാനും ഇടമില്ലാതായി. ഈ ഭാഗത്തെ റോഡ് നേരെയുള്ളതായതിനാല്‍ വാഹനങ്ങള്‍ പലപ്പോഴും ഇതുവഴി അമിത വേഗതയിലാണ് പോകുന്നത്. ബസുകള്‍ കൂട്ടിയിടിച്ചും ബൈക്കപകടത്തിലും ഈ റോഡില്‍ നേരത്തെ മരണങ്ങള്‍വരെ സംഭവിച്ചിട്ടുണ്ട്. നിര്‍ത്തിയിട്ട ഇത്തരം വാഹനങ്ങളില്‍ കാറിടിച്ചും അപകടം നടന്നു. ഇതൊക്കെയായിട്ടും പൊലീസ് പിടികൂടുന്ന വാഹനങ്ങള്‍ റോഡിനിരുവശവുമായി പിടിച്ചിടുന്ന അവസ്ഥക്കുമാത്രം മാറ്റം വന്നിട്ടില്ല. സ്റ്റേഷന്‍ വളപ്പില്‍ ഇവ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ളെന്നാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.