വടകര: സ്വകാര്യബസ് തൊഴിലാളികള്‍ തമ്മില്‍ സമയത്തെ ചൊല്ലിയുള്ള തര്‍ക്കം പലപ്പോഴും കൈയാങ്കളിയില്‍ കലാശിക്കുന്ന സാഹചര്യത്തില്‍ വടകരയിലെ ബസ്സ്റ്റാന്‍റുകളില്‍ പൊലീസ് സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനം. ബുധനാഴ്ച ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സ്റ്റാന്‍ഡുകളില്‍ ഷാഡോ പൊലീസിനെ നിയമിക്കാനാണ് തീരുമാനം. വനിതാ പൊലീസിന്‍െറയും സാന്നിധ്യമുണ്ടാകും. വടകരയിലെ ചില കോളജുകളിലെ വിദ്യാര്‍ഥികള്‍ ഉച്ചയോടെ ക്ളാസ് കഴിഞ്ഞ് സ്റ്റാന്‍ഡില്‍ കറങ്ങിനടന്ന് വൈകീട്ട് ഒന്നിച്ച് ബസില്‍ കയറുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി ബസ് ജീവനക്കാര്‍ പറയുന്നു. എല്ലാവരുംകൂടി ഒരു ബസില്‍ കയറി പോകണമെന്ന രീതിയില്‍ പെറുമാറുന്നത് പലപ്പോഴും വാക്തര്‍ക്കത്തിനിടയാക്കുകയാണ്. ദീര്‍ഘദൂര ബസുകള്‍ സമയത്തിനുമുമ്പേ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുകയും പിന്നാലെയെത്തേണ്ട ബസ്സ്റ്റാന്‍ഡില്‍ കയറാന്‍ നേരത്ത് ഓട്ടം തുടങ്ങുകയും ചെയ്യുന്നതാണ് പ്രധാനപ്രശ്നം. ഇത് അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. പലപ്പോഴും സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരന്‍ ഇത്തരം സംഭവങ്ങളെ ഗൗരവത്തിലെടുക്കാറില്ളെന്നാണ് ആക്ഷേപം. സ്റ്റാന്‍ഡിലുള്ള ചില ബസ് മാനേജര്‍മാര്‍ പൊലീസുമായി ഒത്തുകളിക്കുന്നതായും ആക്ഷേപമുണ്ട്. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ബസ് തൊഴിലാളി യൂനിയനുകളും പരാജയപ്പെടുകയും ചെയ്യുന്നു. നിലവില്‍ ചുരുക്കം സമയങ്ങളില്‍ മാത്രമാണ് ഷാഡോ പൊലീസിന്‍െറ സാന്നിധ്യം സ്റ്റാന്‍ഡില്‍ ഉണ്ടാകാറുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സമയം ഷാഡോ പൊലീസ് ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.