ഇനി പൊടിപാറും

വടകര: സൂക്ഷ്മപരിശോധന പൂര്‍ത്തിയായതോടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍െറ ചൂടും ചൂരും നാടെങ്ങും പിടിക്കുകയാണ്. നൂറായിരം പ്രശ്നങ്ങളുണ്ടെങ്കിലും ശനിയാഴ്ച പത്രിക പിന്‍വലിക്കുന്നതോടെ എല്ലാം പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണിനേതാക്കള്‍. വടകര മേഖലയില്‍ മിക്ക പഞ്ചായത്തിലും യു.ഡി.എഫിനകത്ത് അസ്വാരസ്യങ്ങളുണ്ട്. മണിയൂര്‍, ആയഞ്ചേരി, തിരുവള്ളൂര്‍ പഞ്ചായത്തുകളിലുള്‍പ്പെടെ മുസ്ലിം ലീഗും കോണ്‍ഗ്രസും വെവ്വേറെ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നിടങ്ങളില്‍ ഇരുവിഭാഗത്തില്‍നിന്നും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എല്‍.ഡി.എഫില്‍ വടകര നഗരസഭയില്‍ പിണങ്ങിയ ഐ.എന്‍.എല്‍ തനിച്ച് മത്സരിക്കാനുള്ള തീരുമാനത്തിലാണ്. മണിയൂരില്‍ 21 വാര്‍ഡിലും കോണ്‍ഗ്രസും ലീഗും വേവ്വേറെ മത്സരത്തിന് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന് നല്‍കിയ രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസ് പിന്തുണയില്ലാതെതന്നെ ജയസാധ്യതയുള്ളതാണെന്ന് പറയുന്നു. എല്‍.ഡി.എഫില്‍ സി.പി.ഐ കടുത്ത അമര്‍ഷത്തിലാണ്. പഞ്ചായത്തിലെ ഏഴാം വാര്‍ഡായ കുറുന്തോടിയില്‍ സി.പി.എം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ ബാലന്‍ തെക്കേടത്തിന്‍െറ മകന്‍ ബിജിത്ത് ലാല്‍ ആര്‍.എം.പി സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ അഞ്ചുവോട്ടിനാണ് സി.പി.എമ്മിന് ഈവാര്‍ഡ് നഷ്ടമായത്. പുതിയ സാഹചര്യത്തില്‍ സി.പി.ഐക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ സി.പി.എമ്മില്‍നിന്ന് എതിര്‍പ്പുവന്നതോടെ സീറ്റ് തിരിച്ചെടുത്തു. ഇത് സി.പി.ഐയെ ചൊടിപ്പിച്ചിരിക്കയാണ്. എല്‍.ഡി.എഫില്‍നിന്ന് അനുകൂല നിലപാടില്ലാത്തപക്ഷം സി.പി.ഐ, ആര്‍.എം.പി, എന്‍.സി.പി, ജനതാദള്‍-എസ് എന്നീ കക്ഷികള്‍ ചേര്‍ന്ന് മത്സരിക്കാനാണ് നീക്കം. ചോറോട് പഞ്ചായത്തില്‍ സി.പി.ഐ നല്‍കിയ പുഞ്ചിരിമില്‍ 16ാം വാര്‍ഡിനെ ചൊല്ലിയാണ് എല്‍.ഡി.എഫില്‍ തര്‍ക്കം. 10 വര്‍ഷം കൈവശംവെച്ച സീറ്റ് പാര്‍ട്ടി കീഴ്ഘടകങ്ങളോട് ആലോചിക്കാതെ സി.പി.ഐക്ക് കൊടുത്തതിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തത്തെിയിരിക്കുകയാണ്.സി.പി.എം സ്ഥാനാര്‍ഥിയായി ആയാടം കുന്നുമ്മല്‍ ഷീബയെ നിശ്ചയിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വാര്‍ഡില്‍ സി.പി.ഐയിലെ സുഹാസിനി ഗുരുക്കളവിടയും പത്രിക നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ് നേതൃത്വം ഇടപെട്ട് പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പിന്നോട്ടില്ളെന്ന നിലപാടിലാണ് സി.പി.ഐ. ആയഞ്ചേരി: സീറ്റുവിഭജനം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന ആയഞ്ചേരി, തിരുവള്ളൂര്‍ പഞ്ചായത്തുകളില്‍ പ്രശ്നം പരിഹരിക്കാന്‍ യു.ഡി.എഫ് നേതൃത്വം തിരക്കിട്ട ചര്‍ച്ച തുടങ്ങി. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പ്രശ്നം പരിഹരിക്കണമെന്നും ഉടന്‍ പ്രചാരണ രംഗത്തിറങ്ങണമെന്നുമാണ് നേതൃത്വത്തിന്‍െറ നിര്‍ദേശം. ഇടതുമുന്നണി ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയപ്പോഴും യു.ഡി.എഫ് തര്‍ക്കങ്ങളില്‍ മുങ്ങിക്കിടക്കുകയാണ്. ആയഞ്ചേരിയില്‍ 16ാം വാര്‍ഡ് ഒഴികെ കോണ്‍ഗ്രസും 13, 16 വാര്‍ഡുകളൊഴികെ ലീഗും പത്രിക നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിനും ലീഗിനും വിമതശല്യവും പ്രശ്നമാണ്. 12ാം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥി ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും യോഗംചേരുകയും ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി. തിരുവള്ളൂരില്‍ 20 സീറ്റുകളില്‍ കോണ്‍ഗ്രസും 16 വാര്‍ഡുകളില്‍ ലീഗും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇവിടെയും വിമതശല്യം യു.ഡി.എഫിന് തലവേദനയായിട്ടുണ്ട്. കൊയിലാണ്ടി: നഗരസഭയായി ഉയര്‍ന്നശേഷം കഴിഞ്ഞ 20 വര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടിവന്ന അവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ചില വാര്‍ഡുകളിലെ വിമത ശല്യം പ്രയാസപ്പെടുത്തുന്നുമുണ്ട്. ഇടതുമുന്നണിയില്‍ വിജയസാധ്യതയുള്ള സീറ്റ് ലഭിക്കാത്തതിനാല്‍ എന്‍.സി.പി മത്സരരംഗം വിട്ടു. ഘടകകക്ഷികള്‍ക്ക് നല്‍കിയ സീറ്റില്‍ വാര്‍ഡ് തലത്തില്‍ അവകാശവാദം നടക്കുന്നതും വിനയായി. ചില സി.പി.എം സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തകരില്‍നിന്ന് എതിര്‍പ്പുണ്ടായി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും വിജയം കൈവരിക്കുമെന്നാണ് സി.പി.ം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.