ബാലുശ്ശേരി: കിനാലൂരില്‍ വീട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനം. അഞ്ചുപേര്‍ പൊലീസ് പിടിയില്‍. കിനാലൂര്‍ പൂളക്കണ്ടിയിലെ ഒരു വീട് കേന്ദ്രീകരിച്ച് മാസങ്ങളായി തുടരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നു സ്ത്രീകളടക്കം അഞ്ചുപേരെ ബാലുശ്ശേരി സി.ഐ കെ.കെ. വിനോദന്‍ അറസ്റ്റ്ചെയ്തു. റൂറല്‍ എസ്.പിയുടെ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ബാലുശ്ശേരി പൊലീസ് ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് വീട്ടില്‍ പരിശോധന നടത്തിയത്. കൊണ്ടോളിതാഴെ ജമീല (35), ഷിജിന (38), ഷിജി (34), കൊയിലാണ്ടി സ്വദേശി അശോക്കുമാര്‍ (40), ഉള്ള്യേരി സോമന്‍ (45) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. മാസങ്ങള്‍ക്കുമുമ്പേ വീട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനം നടന്നുവരുന്നുണ്ടെന്ന് റെയ്ഡ് നടത്തിയ ബാലുശ്ശേരി സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.