കോഴിക്കോട്: സാമൂഹികനീതി വകുപ്പിന്‍െറ കാണാതായ കുട്ടികളെ കണ്ടത്തെുന്നതിനുള്ള തീവ്രയത്ന പരിപാടിയായ ഓപറേഷന്‍ സുരക്ഷയുടെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ബാലവേലയും കുട്ടികളെ ഭിക്ഷാടനത്തിനുപയോഗിക്കുന്നത് തടയാനുമായി കലക്ടറുടെ നിര്‍ദേശപ്രകാരം എല്ലാ മാസവും നടത്തുന്ന പരിശോധനയും നടന്നു. ഹോട്ടലുകളും ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ബീച്ച് പരിസരം, റെയില്‍വേ സ്റ്റേഷന്‍, പാളയം സ്റ്റാന്‍ഡ്, പുതിയ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഓപറേഷന്‍ സുരക്ഷയുടെ പോസ്റ്ററുകള്‍ പതിച്ചത്. ഒറ്റപ്പെട്ടും അലഞ്ഞുതിരിഞ്ഞും നടക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളെ ശ്രദ്ധയില്‍പ്പെട്ടാല്‍ വിളിച്ചറിയിക്കാനുള്ള നമ്പറുകളാണ് പോസ്റ്ററിലുള്ളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബ മുംതാസ്, ജില്ലാ ചൈല്‍ഡ് ലൈന്‍ ഓഫിസര്‍ സിബി ജോസ്, വനിതാ പൊലീസ് സി.ഐ ഷാന്‍റി സിറിയക് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.