മാവൂര്‍: കായിക സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി മാവൂര്‍ ചെറൂപ്പയില്‍ ഒരുങ്ങുന്ന മിനി സ്റ്റേഡിയത്തിന്‍െറ നവീകരണം അന്തിമ ഘട്ടത്തില്‍. കളിക്കാരും കായികസ്നേഹികളും ഏറെയുള്ള മാവൂരില്‍ ഇതുവരെ നല്ളൊരു കളിയിടം ഉണ്ടായിരുന്നില്ല. അതിനിടയിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറൂപ്പ മിനി സ്റ്റേഡിയം നവീകരിച്ചത്. നേരത്തേ ഇവിടെ മൈതാനം ഉണ്ടായിരുന്നെങ്കിലും ചെറിയ മഴ പെയ്താല്‍ പോലും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന അവസ്ഥയായിരുന്നു. പല ഭാഗത്തും ആഴമുള്ള കുഴികള്‍ ഉള്ളതിനാല്‍ വേനലിലും കളിക്കാനോ പരിശീലനത്തിനോ പറ്റാത്ത സ്ഥിതിയായിരുന്നു. വിവിധ കോണുകളില്‍നിന്നുയര്‍ന്ന ആവശ്യത്തെ തുടര്‍ന്ന് 50 ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരിച്ചത്. തറനിരപ്പില്‍നിന്ന് രണ്ട് മീറ്റര്‍ ഉയര്‍ത്തിയാണ് മൈതാനമൊരുക്കിയത്. 50 മീറ്റര്‍ വീതിയും 130 മീറ്റര്‍ നീളത്തിലുമാണ് മൈതാനം. ചുറ്റുഭാഗത്തെയും അരികുകള്‍ കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയുയര്‍ത്തി. അതിനുശേഷം മണ്ണ് നിറച്ച് നിരപ്പാക്കി. മൂന്ന് ഘട്ടങ്ങളായി ചെയ്ത പ്രവൃത്തിയില്‍ 73 വനിതാ തൊഴിലുറപ്പ് തൊഴിലാളികളാണ് മുന്നിട്ടിറങ്ങിയത്. കൂടാതെ വിദഗ്ധ തൊഴിലാളികളുടെ സേവനവും ലഭ്യമാക്കി. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച നവീകരണ പ്രവൃത്തിയില്‍ ഇനി മിനിക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. 42 ലക്ഷം കൊണ്ടുതന്നെ പൂര്‍ത്തിയാക്കാനായി. നവീകരിച്ച സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് എം.കെ. രാഘവന്‍ എം.പി നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.