കോഴിക്കോട്: ഫാറൂഖ് കോളജില്‍ ലിംഗവിവേചനമുണ്ടെന്നും ഇതവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. ബി.ആര്‍.പി. ഭാസ്കര്‍, സക്കറിയ, സച്ചിദാനന്ദന്‍, സാറാ ജോസഫ്, ലാല്‍ജോസ്, സിവിക് ചന്ദ്രന്‍, കെ.ഇ.എന്‍, കെ. വേണു, നടന്‍ ശ്രീനിവാസന്‍, ഗ്രേസി, ജോയ് മാത്യു, കല്‍പറ്റ നാരായണന്‍, ദീദി ദാമോദര്‍, കെ.കെ. ഷാഹിന, വിനയ തുടങ്ങി സാംസ്കാരികസാമൂഹിക രംഗത്തെ 50 പേരാണ് സംയുക്ത പ്രസ്താവനയിറക്കി രംഗത്തത്തെിയത്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന്‍െറ പേരില്‍ ഒന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥി കെ. ദിനുവിനെ സസ്പെന്‍ഡ് ചെയ്ത നടപടിയെ ഇവര്‍ അപലപിച്ചു. കലാലയാന്തരീക്ഷം ജനാധിപത്യപരമാക്കാന്‍ സര്‍ക്കാറും യു.ജി.സിയും ഇടപെടണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കിഡ്സണ്‍ കോര്‍ണറില്‍ പ്രതിഷേധ കൂട്ടായ്മ തീര്‍ത്തു. ഫേസ്ബുക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തു. വി.പി. സുഹ്റ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എ. പൗരന്‍, കെ. അജിത, ദിവ്യ ദിവാകര്‍, എന്‍. സുബ്രഹ്മണ്യന്‍, കെ.എം. ഷീബ, സുനൈന, കെ. ദിനു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.