കോഴിക്കോട്: നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ കുറ്റ്യാടി കനാല്‍ നാശോന്മുഖമാകുന്നു. എട്ട് നിയോജകമണ്ഡലങ്ങളിലായി 14568.70 ഹെക്ടര്‍ പ്രദേശത്തെ ഫലഭൂയിഷ്ടമാക്കുന്ന പദ്ധതിയുടെ അറ്റകുറ്റപ്പണി നടക്കാത്തതാണ് ആശങ്കക്ക് കാരണം. 1985-90 കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാറിന്‍െറ മേല്‍നോട്ടത്തില്‍ നടപ്പാക്കിയ പദ്ധതി അധികൃതരുടെ അനാസ്ഥമൂലം ഉപയോഗശൂന്യമാവുകയാണ്. പദ്ധതിയുടെ ഭാഗമായുള്ള 602.54 കിലോമീറ്റര്‍ കനാല്‍ ശൃംഘലയിലൂടെലാണ് കോര്‍പറേഷനില്‍ ഉള്‍പ്പെടെ ജലമത്തെിക്കുന്നത്. കനാല്‍ വരുന്നതിന് മുമ്പ് ഒറ്റത്തവണ കൃഷി ഇറക്കിയ നെല്‍വയലുകളില്‍ രണ്ടും മൂന്നും തവണ കൃഷിയിറക്കാനായി. പദ്ധതി പ്രദേശങ്ങളില്‍ പുഞ്ചകൃഷി അടക്കമുള്ള നെല്‍കൃഷി വ്യാപകമായി. വടകര, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, ബാലുശേരി, പേരാമ്പ്ര, എലത്തൂര്‍, കോഴിക്കോട് നോര്‍ത് നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങള്‍ക്കാണ് ഗുണഫലം ലഭ്യമായത്. രണ്ട് പ്രധാന കനാലുള്ള പദ്ധതിയില്‍ പത്ത് സബ് കനാലുകളുണ്ട്. സബ്കനാലുകള്‍ മറ്റ് ചെറിയ കനാലുകള്‍ക്കും കനാലുകളില്‍നിന്ന് ചെറിയ തോടുകളിലേക്കും തോടുകളില്‍നിന്ന് മറ്റു പ്രദേശങ്ങളിലേക്കും ജലസേചനം നടത്തുന്നു. കനാലുകള്‍ അറ്റകുറ്റപ്പണി നടത്താത്തതോടൊപ്പം പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് കുറയുന്നതും പദ്ധതിക്ക് ഭീഷണിയാണ്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഫെബ്രുവരി മാസങ്ങളില്‍ കനാല്‍ തുറന്നാല്‍പോലും പദ്ധതി പ്രദേശങ്ങളില്‍ മുഴുവന്‍ ജലസേചനം നടത്താന്‍ സാധിക്കില്ല. കനാല്‍ പരിപാലനത്തില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവമാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. ഈ വര്‍ഷവും കനാല്‍ തുറക്കുന്നതിന് മുമ്പുള്ള അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചിട്ടില്ല. ഇതിനെതിരെ ജില്ലാ പഞ്ചായത്ത് കക്കോടി ഡിവിഷന്‍ അംഗം താഴത്തയില്‍ ജുമൈലത്ത് പ്രമേയം അവതരിപ്പിച്ചിരുന്നു. മണ്ണൊലിപ്പ് മൂലം കരയിടിഞ്ഞ് കനാല്‍ ഉപയോഗപ്രദമല്ലാതായെന്ന് പ്രമേയത്തില്‍ പറയുന്നു. ജലവിതരണത്തിനായി സ്ഥാപിച്ച അക്വാഡറ്റുകള്‍ പലതും അപകടാവസ്ഥയിലാണ്. ജപ്പാന്‍ കുടിവെള്ളപദ്ധതി വന്നതോടെയാണ് കനാല്‍ അവഗണിക്കപ്പെട്ടതെന്ന് അവര്‍ പറയുന്നു. ജപ്പാന്‍ പദ്ധതിയില്‍ പൂര്‍ണമായ ജലവിതരണം തുടങ്ങിയിട്ടില്ല. കഴിഞ്ഞവര്‍ഷം കനാല്‍ തുറന്ന് വിട്ടപ്പോള്‍ പ്രധാന കനാലിലുണ്ടായ ചോര്‍ച്ചകാരണം ദിവസങ്ങള്‍ക്കുള്ളില്‍ കനാല്‍ അടക്കേണ്ടിവന്നു. പത്ത് കോടിയെങ്കിലും ആവശ്യമുള്ള അറ്റകുറ്റപ്പണിക്ക് 2.4 കോടി രൂപമാത്രമാണ് അനുവദിച്ചതെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.