നാദാപുരം: കല്ലാച്ചിയില്‍ നാടോടി സ്ത്രീയെയും കുഞ്ഞിനെയും തടഞ്ഞുവെച്ച് പീഡിപ്പിച്ചതിനെ ചൊല്ലി നവമാധ്യമങ്ങളില്‍ എതിര്‍ത്തും അനുകൂലിച്ചും വിമര്‍ശം. മാതൃത്വത്തെ അപമാനിക്കുകയാണ് അമ്മയെയും കുഞ്ഞിനെയും തെരുവില്‍ അപമാനിച്ചതിലൂടെ ചെയ്തതെന്നും നാട്ടിലത്തെുന്ന ഇതര സംസ്ഥാനക്കാരെ സംശയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തുന്നതിനെതിരെയും വിവിധ കോണുകളില്‍ നിന്നും രൂക്ഷമായ ഭാഷയില്‍ വിമര്‍ശം ഉയരുന്നുണ്ട്. അതേസമയം കുട്ടികളെ കാണാതാവുന്നത് നിത്യ സംഭവമായ സാഹചര്യത്തില്‍ നാട്ടുകാരില്‍ നിന്നുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന വാദമാണ് ചിലര്‍ ഉയര്‍ത്തുന്നത്. തമിഴ്നാട്ടില്‍നിന്നത്തെുന്നവരെ ‘അണ്ണാച്ചികള്‍’ എന്ന് മുദ്ര കുത്തി അധിക്ഷേപിക്കുകയും മറ്റ് സംസ്ഥാനക്കാരെ മുഴുവന്‍ ബംഗാളികള്‍ എന്ന വിളിപ്പേര് നല്‍കുന്നതിനെതിരെയും പോസ്റ്റുകളുണ്ട്. കുട്ടിയെയും നാടോടി സ്ത്രീയെയും പിടികൂടിയെന്ന വാര്‍ത്ത നവമാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് ഇതര സംസ്ഥാനക്കാരെ സംശയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്താനും നീക്കമുണ്ടായി. തട്ടിക്കൊണ്ടുവന്ന കുട്ടിയെ കണ്ടത്തെിയെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍നിന്നടക്കം നിരവധി അന്വേഷണങ്ങളാണ് പൊലീസിനെ തേടിയത്തെിയത്. മാതാവിനെയും കുട്ടിയെയും വിട്ടയച്ചെങ്കിലും കുട്ടിയുടെ ഫോട്ടോ കുട്ടികള്‍ നഷ്ടപ്പെട്ടവര്‍ പൊലീസിനോട് ആവശ്യപ്പെടുന്നുണ്ട്. അമ്മ കറുത്തതും കുട്ടി വെളുത്തതും ആയതാണ് നാട്ടുകാരില്‍ സംശയത്തിനിടയാക്കിയത്. കുട്ടിയെയും അമ്മയെയും പൊലീസ് വിട്ടയച്ചത് വേണ്ട രീതിയില്‍ അന്വേഷണം നടത്താതെയാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.