സ്കൂള്‍ വിദ്യാര്‍ഥികളെ പുറത്താക്കിയ ബസ് പൊലീസ് കസ്റ്റഡിയില്‍

മേപ്പയൂര്‍: മേപ്പയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ ബലമായി ബസില്‍നിന്ന് തള്ളിവിട്ടു. ഇതിനെ തുടര്‍ന്ന് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാമ്പ്രയില്‍നിന്ന് വടകരക്ക് പോകുന്ന ലോഡ്ശിവ ബസ് ജീവനക്കാരാണ് രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെ ബലമായി തള്ളിവിട്ടത്. മേപ്പയൂര്‍ ഹൈസ്കൂള്‍ സ്റ്റോപ്പില്‍വെച്ചാണിത്. പരിക്കുപറ്റിയ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. മേപ്പയൂര്‍ എസ്.ഐ ജിതേഷ്, എ.എസ്.ഐ ജയദേവന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തത്തെി ബസ് കസ്റ്റഡിയിലെടുത്തു. ഐ.പി.സി 279ാം വകുപ്പുപ്രകാരം ബസ് ഡ്രൈവറടക്കം കണ്ടാലറിയാവുന്ന നാലോളം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും വിദ്യാര്‍ഥികളെ സ്റ്റോപ്പില്‍ നിര്‍ത്തി കയറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.