കോഴിക്കോട്: ജില്ലയില്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന. പുതുവര്‍ഷത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടന്ന ‘ഓപറേഷന്‍ കിച്ചടി’ യുടെ ഭാഗമായാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മിക്കയിടത്തും ക്രമക്കേടുകള്‍ കണ്ടത്തെിയതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലാപ്പറമ്പിലെ വാട്ടര്‍ അതോറിറ്റി ഓഫിസില്‍ രേഖകള്‍ കൃത്യമായി പരിപാലിക്കുന്നില്ളെന്നും മീറ്റര്‍ റീഡിങ് എടുക്കാന്‍ കൃത്യമായി ഉദ്യോഗസ്ഥര്‍ പോകുന്നില്ളെന്നും കണ്ടത്തെി. ഡിവൈ.എസ്.പി ജി.സാബുവിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസില്‍ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുന്നതില്‍ ക്രമക്കേട് കണ്ടത്തെി. ഡിവൈ.എസ്.പി അശ്വകുമാറിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. കോഴിക്കോട് താലൂക്ക് ഓഫിസില്‍ വലിയ ഫ്ളാറ്റുകള്‍ക്കും മാളുകള്‍ക്കുമുള്ള വണ്‍ടൈം നികുതി വര്‍ഷങ്ങളായി ഈടാക്കുന്നില്ളെന്ന് കണ്ടത്തെി. ഡിവൈ.എസ്.പി കെ. അഷ്റഫിന്‍െറ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടന്നത്. ഫറോക്ക് വൈദ്യുതി വകുപ്പ് ഓഫിസില്‍ സി.ഐ എന്‍.ബി. ഷൈജുവിന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കേബ്ള്‍ ടി.വിക്കാര്‍ വൈദ്യുതി പോസ്റ്റ് ഉപയോഗിക്കുന്നതിനുള്ള വാടക ഉദ്യോഗസ്ഥര്‍ ഈടാക്കുന്നില്ളെന്നാണ് കണ്ടത്തെിയത്. കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ സെക്രട്ടറി പാസാക്കിയ കെട്ടിട പെര്‍മിറ്റുകള്‍ അന്യായമായി വെച്ച് താമസിപ്പിക്കുന്നതായി കണ്ടത്തെി. സി.ഐ അബ്ദുല്‍ വഹാബും സംഘവുമാണ് ഇവിടെ പരിശോധന നടത്തിയത്. വടകര വാട്ടര്‍ അതോറിറ്റി ഓഫിസ്, ബാലുശ്ശേരി വൈദ്യുതി വകുപ്പ് ഓഫിസ്, പന്നിയങ്കര വില്ളേജ് ഓഫിസ്, തേഞ്ഞിപ്പലം പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നില്ളെന്ന് കണ്ടത്തെിയിട്ടുണ്ട്. സി.ഐമാരായ മൂസ വള്ളിക്കാടന്‍, പ്രവീണ്‍കുമാര്‍, ചന്ദ്രമോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ ഓഫിസുകളില്‍ പരിശോധന. കോഴിക്കോട് നോര്‍ത് റേഞ്ച് വിജിലന്‍സ് ഓഫിസും യൂനിറ്റ് ഓഫിസും ചേര്‍ന്നായിരുന്നു ഓപറേഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.