മെഡിക്കല്‍ കോളജ്: ഒ.പി സമയം കൈയടക്കി റെപ്രസന്‍േററ്റീവുമാര്‍

കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒ.പി സമയത്ത് രോഗികളെ തള്ളിമാറ്റി മെഡിക്കല്‍ റെപ്രസന്‍േററ്റീവുകള്‍ ഡോക്ടര്‍മാരുടെ സമയം കൈയടക്കുന്നുവെന്ന് പരാതി. ഓരോ ഡോക്ടര്‍മാരെയും കാണാന്‍ ദിവസേന നാലും അഞ്ചും റെപ്രസന്‍േററ്റീവുമാരാണ് വരുന്നത്. രാവിലെ എട്ടു മുതല്‍ രണ്ടു വരെയാണ് ഒ.പി സമയം. രണ്ടിനു ശേഷമേ ഇവര്‍ക്ക് ഡോക്ടര്‍മാരെ കാണാന്‍ അനുവാദമുള്ളൂവെങ്കിലും ജീവനക്കാരെയും മറ്റും സ്വാധീനിച്ച് നേരത്തെ കൂടിക്കാഴ്ച നടത്തുകയാണ്. അതിരാവിലെ വന്ന് ഒ.പി ശീട്ടെടുത്ത് കാത്തു നില്‍ക്കുന്ന രോഗികളെ പിന്തള്ളിയാണ് പലപ്പോഴും ഇവര്‍ കൂടിക്കാഴ്ച തരപ്പെടുത്തുന്നത്. ഓരോരുത്തരും അരമണിക്കൂറിലേറെ സമയമെടുക്കുന്നതാണ് രോഗികള്‍ക്ക് വിനയാകുന്നത്. കഴിഞ്ഞ ദിവസം ഒരു ഡോക്ടറെ കാണാനത്തെിയ റെപ്രസന്‍േററ്റീവ് ജീവനക്കാരുടെ സീറ്റില്‍ ഇരുന്ന് രോഗികള്‍ക്ക് നിര്‍ദേശം നല്‍കിയത് ബഹളത്തിനിടയാക്കിയിരുന്നു. പിറ്റേ ദിവസം വന്ന റെപ്രസന്‍േററ്റീവിനോട് ജീവനക്കാരുടെ സീറ്റില്‍ ഇരിക്കരുതെന്നും രണ്ടു മണിക്ക് ശേഷമേ ഡോക്ടറെ കാണാവൂ എന്ന് നിര്‍ദേശിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം മോശമായി പെരുമാറിയെന്നും ജീവനക്കാര്‍ പറഞ്ഞു. ചില ഡോക്ടര്‍മാര്‍ ഒ.പിക്ക് ശേഷമേ റെപ്രസന്‍േററ്റീവുമായി കൂടിക്കാഴ്ച അനുവദിക്കാറുള്ളൂ. എന്നാല്‍, ചിലര്‍ ഏതു സമയവും കൂടിക്കാഴ്ച അനുവദിക്കുന്നതാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.