കൈവരികള്‍ തകര്‍ച്ചയില്‍; അറ്റകുറ്റപ്പണിക്ക് നടപടിയില്ല

കൊടുവള്ളി: കൊടുവള്ളി ടൗണ്‍ നവീകരണത്തിന്‍െറ ഭാഗമായി നിര്‍മിച്ച ഫുട്പാത്തില്‍ സ്ഥാപിച്ച കൈവരികള്‍ തകര്‍ച്ചാഭീഷണിയില്‍. പഴയ രജിസ്ട്രാര്‍ ഓഫിസിന് മുന്‍വശത്ത് ഫുട്പാത്തില്‍ സ്ഥാപിച്ച കൈവരികള്‍ ഇളകിയാടുന്ന നിലയിലാണ്. യഥാസമയം അറ്റകുറ്റപ്പണി നടത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവാത്തതാണ് തകര്‍ച്ചക്ക് കാരണമായത്. അഡ്വ. പി.ടി.എ. റഹീം കൊടുവള്ളി എം.എല്‍.എയായ സമയത്താണ് ടൗണ്‍ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി പുതിയ ഓവുചാല്‍ നിര്‍മിച്ച് അതിനു മുകളില്‍ ഫുട്പാത്ത് സൗകര്യമൊരുക്കിയത്. ഫുട്പാത്തില്‍ കൈവരികള്‍ സ്ഥാപിച്ചതല്ലാതെ ഇരുമ്പ് പൈപ്പുകൊണ്ട് സ്ഥാപിച്ച കൈവരികളില്‍ പെയിന്‍റ് അടിച്ചിരുന്നില്ല. ഇതോടെ വെല്‍ഡിങ് നടത്തിയ ഭാഗങ്ങളില്‍ തുരുമ്പെടുക്കാനും കാരണമാ യിട്ടുണ്ട്. ഇളകിയാടുന്ന കൈവരികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നതിനാല്‍ കച്ചവടക്കാര്‍ കയറുകൊണ്ട് കെട്ടി താല്‍ക്കാലികമായി ഉറപ്പിച്ചിട്ടുണ്ട്. കാല്‍നടക്കാര്‍ ഭീതിയോടെയാണ് ഇതുവഴി യാത്രചെയ്യുന്നത്. നിര്‍മാണ പ്രവൃത്തികള്‍ നടത്തി ആറുവര്‍ഷമായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ളെന്ന് കച്ചവടക്കാര്‍ പരാതിപ്പെ ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.