കലോത്സവ ഹിയറിങ്: വടകര വിദ്യാഭ്യാസ ജില്ലയില്‍ പരാതി പ്രളയം

വടകര: സ്കൂള്‍ കലോത്സവ അപ്പീല്‍ ഹിയറിങ്ങില്‍ ഇത്തവണ വടകര വിദ്യാഭ്യാസ ജില്ലയില്‍ പരാതി പ്രളയം. കഴിഞ്ഞ തവണ വിദ്യാഭ്യാസജില്ലയിലെ ഏഴ് ഉപജില്ലകളില്‍നിന്നായി 171 അപേക്ഷകളാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അപേക്ഷകളുടെ എണ്ണം 214 ആയി ഉയര്‍ന്നു. കഴിഞ്ഞ മൂന്നുദിവസമായി വടകര ഡി.ഇ.ഒ ഓഫിസില്‍ അപ്പീല്‍ഹിയറിങ്ങില്‍ പങ്കെടുക്കുന്നതിനായി നിരവധി പേരാണത്തെിയത്. വിദ്യാര്‍ഥികള്‍ക്കുപുറമെ അധ്യാപകരും രക്ഷിതാക്കളും എത്തുന്നതോടെ വന്‍ തിരക്കാണനുഭവപ്പെടുന്നത്. അതത് കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിദ്യാര്‍ഥികളോട് ചില ചോദ്യങ്ങള്‍ ചോദിക്കുകമാത്രമാണ് ഹിയറിങ്ങില്‍ ചെയ്യുന്നത്. ഉപജില്ലാതല മത്സരങ്ങളില്‍ വേണ്ടത്ര പ്രാവീണ്യം ഇല്ലാത്തവരെ വിധികര്‍ത്താക്കളാക്കുന്നതായാണ് പരാതി. ഏതെങ്കിലും ഒരു കലാരൂപത്തിന് വിധികര്‍ത്താവായി എത്തിക്കഴിഞ്ഞാല്‍ തനിക്ക് അറവില്ലാത്ത കലാരൂപങ്ങള്‍ക്കുവരെ മാര്‍ക്കിടേണ്ട അവസ്ഥ വിധികര്‍ത്താക്കള്‍ക്കുണ്ടെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.