വടകര: കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ടൂറിസ്റ്റ് കേന്ദ്രമായ വടകര സാന്‍ഡ്ബാങ്ക്സില്‍ രണ്ടാംഘട്ട വികസനപ്രവൃത്തി അവസാനഘട്ടത്തില്‍. രണ്ടാംഘട്ട പദ്ധതിപ്രകാരം ആസൂത്രണം ചെയ്ത ചുരുക്കം ജോലികള്‍ മാത്രമേ ബാക്കിയുള്ളൂവെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, ചെയ്ത ജോലികള്‍ പൂര്‍ണമല്ളെന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കണമെങ്കില്‍ നിരവധി ജോലികള്‍ ഇനിയും തീര്‍ക്കാനുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. അധികൃതരുടെ അഭിപ്രായത്തില്‍ നിലവിലുള്ള ജോലി സമയബന്ധിതമായി തീരുന്ന മുറക്ക് ഈമാസം അവസാനവാരം ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ആരംഭിച്ച് ഇഴഞ്ഞുനീങ്ങിയ പ്രവൃത്തിയാണ് ഏറക്കുറെ പൂര്‍ത്തിയായിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായുള്ള വികസനപ്രവൃത്തികളാണിപ്പോള്‍ സാന്‍ഡ്ബാങ്ക്സില്‍ നടന്നത്. ഒന്നാം ഘട്ടത്തില്‍ 94ലക്ഷം രൂപയുടെയും രണ്ടാം ഘട്ടത്തില്‍ 90ലക്ഷം രൂപയുടെയും വികസനപ്രവൃത്തികളാണ് നടന്നത്. ഏറെക്കാലം പ്രവൃത്തി മുടങ്ങിയ കഫ്റ്റീരിയ, ശുചിമുറികള്‍ എന്നിവ പൂര്‍ത്തിയായിവരുന്നു. പ്രവേശഭാഗത്ത് വലിയ കമാനവും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കടലും പുഴയും സംഗമിക്കുന്ന തീരം ആസ്വദിക്കാനും ഏറെ സൗകര്യമുണ്ടെന്നതാണിവിടുത്തെ പ്രത്യേകത. ഇവിടെയൊരുക്കിയ പുലിമുട്ട് സമുദ്രഭംഗി ആസ്വദിക്കാന്‍ ഏറെ സൗകര്യപ്രദമാണ്. എന്നാല്‍, ഇവിടെ നേരത്തെ പതിച്ച ടൈലുകള്‍ പലതും പൊളിഞ്ഞുകിടക്കുകയാണ്. കുടിവെള്ള കണക്ഷനില്ലാത്തതും വലിയ പോരായ്മയാണ്. പ്രവര്‍ത്തനം നിലച്ച ഹൈമാസ്റ്റ് ലൈറ്റിന്‍െറ അറ്റകുറ്റപണിയും നടന്നിട്ടില്ല. കാസ്റ്റ് അയേണ്‍ വിളക്കുകാലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്നും ബള്‍ബുകളില്ല. സഞ്ചാരികളുടെ നടപ്പാതയോട് ചേര്‍ന്ന പഴയ കെട്ടിടം പൊളിച്ചു നീക്കണമെന്നും അല്ലാത്തപക്ഷം, തനിമ നിലനിര്‍ത്തി സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ ഈ കെട്ടിടം അപകടത്തിന് വഴിതെളിക്കും. ഇതിനുപുറമെ പുഴയോട് ചേര്‍ന്നുള്ള ഭാഗത്ത് കൈവരികളില്ലാത്തതും ഏറെ പ്രയാസമുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍. നേരത്തെ ചെറുതും വലുതുമായ അപകടങ്ങള്‍ ഇവിടെ പലതവണ നടന്നിട്ടുണ്ട്. താല്‍ക്കാലികമായി ബന്തവസ്സ് ഏര്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കാനാണിപ്പോള്‍ നീക്കം. നേരത്തെ സാന്‍ഡ്ബാങ്ക്സില്‍ സ്ഥാപിച്ച വഴിവിളക്ക് അറ്റകുറ്റപ്പണി നടത്തി പുന$സ്ഥാപിക്കണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.