കോഴിക്കോട്: 377ാം വകുപ്പ് സംബന്ധിച്ച സുപ്രീംകോടതി നടപടിയില്‍ കരിദിനമാചരിച്ച് ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഒത്തുചേര്‍ന്നു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ് കോഴിക്കോട്ട് സംഗമിച്ചത്. മലബാര്‍ കള്‍ചറല്‍ ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്. എന്‍.ജി.ഒ ഹാളില്‍ ‘ലൈംഗിക ന്യൂനപക്ഷങ്ങളും സമകാലിക പ്രശ്നങ്ങളും സാദാചാരവും’ സെമിനാര്‍ നടന്നു. പ്രസിഡന്‍റ് സി.കെ. നാസര്‍, രേഷ്മ ഭരദ്വാജ്, തമന്ന, നവാസ് കൊല്ലം, ഫൈസല്‍ തൃശൂര്‍, കാവ്യ കണ്ണൂര്‍, ശ്രീ തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു. വൈകീട്ട് എന്‍.ജി.ഒ ഹാളില്‍നിന്ന് മുതലക്കുളം മൈതാനിയിലേക്ക് റാലിയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.