കോഴിക്കോട്: ഹാന്‍ഡ് ബാഗുകള്‍, ഫയലുകള്‍, ഗിഫ്റ്റ് പാക്കറ്റുകള്‍, കമ്പ്യൂട്ടര്‍ ബാഗുകള്‍...എല്ലാം ചണത്തില്‍ നിര്‍മിച്ചത്. ജയ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച ആരംഭിച്ച ചണ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന-വിപണന മേളയിലാണ്, പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളുടെ മികച്ച ശേഖരമുള്ളത്. ഒരുകാലത്ത് ഗ്രാമീണ ജീവിതത്തിന്‍െറ ഭാഗമായിരുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് വിവിധ നിറങ്ങളിലും രൂപങ്ങളിലും മേളയില്‍ നിറയുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 15ഓളം സ്റ്റാളുകളാണ് മേളയില്‍ ഒരുങ്ങിയത്. കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, യു.പി എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും ഉല്‍പന്നങ്ങള്‍ എത്തിയത്. കേരളത്തില്‍നിന്ന് മണ്ണുത്തിയിലെ ഇസാഫും ഉണ്ട്. നാഷനല്‍ ജ്യൂട്ട് ബോര്‍ഡ് ആണ് മേളയുടെ സംഘാടകര്‍. ഈടുനില്‍ക്കുമെന്നതും പ്രകൃതിക്ക് ദോഷകരമല്ല എന്നതുമാണ് ചണ ഉല്‍പന്നങ്ങളുടെ പ്രത്യേകതയെന്ന് സംഘാടകര്‍ പറയുന്നു. കേടുവന്നാല്‍ കെട്ടിക്കിടന്ന് ശല്യമാകില്ല. മണ്ണിലിട്ടാല്‍ ലയിച്ചുചേരും. ബാഗ് ഇനങ്ങള്‍ക്ക് പുറമെ, മണിപഴ്സ്, മാലകള്‍, കാതില്‍ ഇടുന്ന റിങ്ങുകള്‍, കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ ശേഖരവുമുണ്ട്. ഹാന്‍ഡ് ബാഗുകള്‍ക്ക് 240 മുതല്‍ 250 വരെയാണ് വില. ഫയലുകള്‍ക്ക് 100-120, കമ്പ്യൂട്ടര്‍ ബാഗിന് 400, ലേഡീസ് ബാഗിന് 200 മുതല്‍ 245 വരെയാണ് വില. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് 30 രൂപ മുതല്‍ 120 രൂപ വരെ വിലയുണ്ട്. പഴ്സിന് 40-100 ആണ് വില. ഇതിന് പുറമെ, ഫ്ളോര്‍ കവറിങ്ങുകളുടെ വിപുലമായ ശേഖരവും മേളയിലുണ്ട്. വിപണന-പ്രദര്‍ശനത്തിന് പുറമെ, ചണ ഉല്‍പന്നങ്ങള്‍ക്ക് കേരളത്തില്‍ സ്ഥിരം മാര്‍ക്കറ്റുകള്‍ ഉണ്ടാക്കുക എന്നതും മേളയുടെ ലക്ഷ്യമാണ്. സൗജന്യമായാണ് മേളയിലെ സ്റ്റാളുകള്‍ അനുവദിച്ചത്. ചണ വില്‍പന ഷോപ്പുകള്‍ ആരംഭിക്കാന്‍ ധനസഹായമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളും മേളയില്‍ ലഭിക്കും. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് ആണ് മേള ഉദ്ഘാടനംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.