കൊടുവള്ളിയിലും മുക്കത്തും ആരോഗ്യവകുപ്പ് പരിശോധന

കൊടുവള്ളി: കൊടുവള്ളി ടൗണ്‍, സൗത് കൊടുവള്ളി, വെണ്ണക്കാട് എന്നിവിടങ്ങളിലെ കൂള്‍ബാര്‍, ബേക്കറി, ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍, മത്സ്യവില്‍പന ശാലകള്‍, ഐസ്ക്രീം ഗോഡൗണ്‍ എന്നിവിടങ്ങളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി കൊടുവള്ളി സി.എച്ച്.സി ഹെല്‍ത്ത് സ്ക്വാഡ് പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി നടക്കുന്ന സേഫ് കേരള പരിപാടിയുടെ ഭാഗമായാണ് പരിശോധന. പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത പഴകിയ ചോറ്, ചപ്പാത്തി, പൊറാട്ട, കറികള്‍, പഴകിയ എണ്ണകള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസന്‍സില്ലാതെയും അനധികൃതമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലും പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനുസൃതമായി നോട്ടീസ് നല്‍കി. കേന്ദ്ര പുകയിലനിയന്ത്രണ നിയമപ്രകാരം ആറു സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കുകയും ചെയ്തു. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.ടി. ഗണേശന്‍, ജെ.എച്ച്.ഐമാരായ സജി ജോസഫ്, കെ. രഞ്ജിത്ത്, അബ്ദുല്‍ ഹഖീം, ഷനില ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുക്കം: സേഫ് കേരളാ പദ്ധതിയുടെ ഭാഗമായി മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ മുക്കം, അഗസ്ത്യന്‍മൂഴി എന്നിവിടങ്ങളിലെ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവര്‍ത്തിച്ച നാലു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആവശ്യമായ മാറ്റങ്ങള്‍വരുത്തി പൊതുജനാരോഗ്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് 15 ദിവസത്തെ സമയമനുവദിച്ചു. പുകയിലവിരുദ്ധ ബോര്‍ഡുകള്‍ എല്ലാ സ്ഥാപനങ്ങളിലും സ്ഥാപിക്ക ണമെന്നും ഇത് ലംഘിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കുമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. അബ്ദുല്ല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. നാസര്‍, ജി.എച്ച്.ഐമാരായ കെ. ഗോപകുമാര്‍, വി.ആര്‍. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.