ശുഹൂദിന്‍െറ ചികിത്സ; കമ്മിറ്റി രൂപവത്കരിച്ചു

കോഴിക്കോട്: രണ്ട് വൃക്കകളും തകരാറിലായ സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ യുവാവിന് ചികിത്സക്കാവശ്യമായ ചെലവിന് സഹായ സമിതിയുണ്ടാക്കി. പള്ളിക്കണ്ടിയിലെ ഓട്ടോഡ്രൈവര്‍ ടി.ടി. സെയ്തുവിന്‍െറ മകന്‍ ശുഹൂദിനാണ് (25) വൃക്കകള്‍ പ്രവര്‍ത്തനരഹിതമായത്. ഡയാലിസിസിന് വിധേയമാകുന്ന ശുഹൂദ് കുടുംബത്തിന്‍െറ ഏക ആശ്രയമാണ്. പിതാവും ഹൃദ്രോഗിയാണ്. വൃക്ക മാറ്റിവെക്കാന്‍ ശസ്ത്രക്രിയക്ക് 15 ലക്ഷം രൂപ ചെലവുവരുമെന്നതിനാല്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന ഈ കുടുംബത്തെ സഹായിക്കുന്നതിനാണ് കമ്മിറ്റി രൂപവത്കരിച്ചത്. ഭാരവാഹികള്‍: എം.പി. കോയട്ടി (ചെയര്‍), എന്‍.വി. അബ്ദുറഹിമാന്‍ (കണ്‍), പി.എന്‍. ഖാലിദ് (ട്രഷ). ശുഹൂദ് ചികിത്സാ സഹായ കമ്മിറ്റി എന്നപേരില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ പള്ളിക്കണ്ടി ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 4329000100553507, IFSC: PUNB0432900. എന്‍.വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി. അബ്ദുറഹിമാന്‍, എം.പി. കോയട്ടി, ഫൈസല്‍ പള്ളിക്കണ്ടി, കെ.ടി. സിദ്ദീഖ്, എ.ടി. അബ്ദു, ഐ.പി. അഷ്റഫ്, ടി.വി. അബൂബക്കര്‍, എന്‍.വി. ഷംസു, ബഷീര്‍ തങ്ങള്‍സ് റോഡ് എന്നിവര്‍ സംസാരിച്ചു. പി.എന്‍. ഖാലിദ് സ്വാഗതവും കെ.ടി. മൂസ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.