മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃത വയല്‍നികത്തല്‍ വ്യാപകമാവുന്നു. ചെറുവാടി, പന്നിക്കോട്, വേപ്പിലാങ്ങല്‍, പൊറ്റമ്മല്‍, കാരാളിപറമ്പ് ഭാഗങ്ങളിലാണ് ഏക്കര്‍കണക്കിന് നെല്‍വയല്‍ നികത്തുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നികത്തല്‍ നടക്കുമ്പോഴും വില്ളേജ് അധികൃതരും കൃഷിവകുപ്പ്-പഞ്ചായത്തധികൃതരും ഇത് കണ്ടില്ളെന്ന് നടിക്കുകയാണ്. നിരവധിതവണ പരാതി നല്‍കിയെങ്കിലും ഫലമില്ളെന്ന് നാട്ടുകാര്‍ പറയുന്നു. വയല്‍നി കത്തലിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്താശ ചെയ്യുന്നുണ്ടെന്നും അതുകൊണ്ടുതന്നെയാണ് ഇത്ര പരസ്യമായി ഭൂമാഫിയ വയല്‍ നികത്തുന്നതെന്നും ആക്ഷേപമുണ്ട്. പന്നിക്കോട് വേപ്പിലാങ്ങല്‍ പ്രദേശത്ത് ക്വാറി സ്ളെറി ഉപയോഗിച്ചുവരെ വയല്‍ നികത്തുകയാണ്. ശക്തമായ മഴയില്‍ ഇത് സമീപവയലുകളിലേക്ക് ഒലിച്ചിറങ്ങി കൃഷിക്ക് ഭീഷണിയാവുന്നു. ചെറുവാടി പൊറ്റമ്മല്‍ഭാഗത്ത് ഒരുമാസം മുമ്പ് തുടങ്ങിയ വയല്‍നികത്തല്‍ ഇപ്പോഴും തുടരുകയാണ്. വയലിന്‍െറ മുകള്‍ഭാഗത്തുള്ളവര്‍ക്ക് ശക്തമായ കുടിവെള്ളക്ഷാമത്തിനുവരെ കാരണമായേക്കാവുന്ന നികത്തലിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. മഴക്കാലത്തുപോലും കുടിവെള്ളക്ഷാമമനുഭവിക്കുന്ന പ്രദേശമാണ് പൊറ്റ മ്മല്‍ എലിയങ്ങോട് ഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.