കോഴിക്കോട്: ദിനേന നിരവധി സഞ്ചാരികള്‍ എത്തുന്ന സരോവരം ബയോപാര്‍ക്കിന് സമീപം പ്ളാസ്റ്റിക് മാലിന്യം തള്ളി കത്തിച്ചു. വ്യാഴാഴ്ച രാവിലെ പത്തിനാണ് സംഭവം. കുടുംബശ്രീ പ്രവര്‍ത്തകരാണ് വാഹനത്തില്‍ മാലിന്യം എത്തിച്ച് കനോലികനാലിന്‍െറ കരയില്‍ കത്തിച്ചതെന്ന് സരോവരത്തെ സന്ദര്‍ശകര്‍ പറയുന്നു. അമ്പതോളം പ്ളാസ്റ്റിക് ചാക്കുകളും കവറുകളുമാണത്രെ ഇവിടെ തള്ളിയത്. പല ചാക്കുകളും കനാലില്‍ പതിച്ച നിലയിലാണ്. ഉപേക്ഷിച്ച വസ്ത്രങ്ങളടക്കം ഇവയിലുണ്ട്. മാലിന്യം കൂട്ടിയിട്ട് കത്തിച്ചതോടെ പ്രദേശമാകെ പുക പരന്നു. സരോവരത്തെ ജീവനക്കാര്‍ ഇടപെട്ടതോടെയാണ് കുടുംബശ്രീ തൊഴിലാളികള്‍ തീ കെടുത്തിയത്. ഒരാഴ്ച മുമ്പ് ഇങ്ങനെ മാലിന്യമത്തെിച്ച് കത്തിച്ചപ്പോള്‍ സരോവരം ജീവനക്കാരും സന്ദര്‍ശകരും പ്രതിഷേധിച്ചിരുന്നു. ഡി.ടി.പി.സി അധികൃതരും സ്ഥലത്തത്തെിയിരുന്നു. ഇതിന് ശേഷം നിലച്ച മാലിന്യ നിക്ഷേപമാണ് ഇപ്പോള്‍ വീണ്ടും ആരംഭിച്ചത്. ഞെളിയന്‍പറമ്പിലേക്ക് മാലിന്യനിക്ഷേപത്തിന് നിയന്ത്രണം വന്നതോടെ പലരും മാലിന്യം പൊതുസ്ഥലങ്ങളില്‍ കത്തിക്കുകയാണ്. കനോലി കനാലിന്‍െറ കരയിലും എരഞ്ഞിപ്പാലം ബൈപാസിന്‍െറ വശങ്ങളിലും മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് വ്യാപകമാണ്. ഇതുമൂലം തെരുവുനായ ശല്യവുമുണ്ട്. അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കാത്തതിനാലാണ് മാലിന്യം തള്ളല്‍ തുടരുന്നത്. തണ്ണീര്‍ത്തടങ്ങളുള്ളതിനാല്‍ പരിസ്ഥിതി പ്രാധാന്യമുള്ള സരോവരത്താണ് വ്യാപകമായ മാലിന്യ നിക്ഷേപം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.