ചെലവൂരില്‍ മണ്ണിടിക്കലും വയല്‍ നികത്തലും വ്യാപകമെന്ന്

കോഴിക്കോട്: ചെലവൂര്‍ വില്ളേജ് പരിധിയിലെ ജലാശയങ്ങളും തണ്ണീര്‍തടങ്ങളും വയലുകളും മാസങ്ങളായി മണ്ണിട്ട് നികത്തുകയാണെന്നും ചെലവൂര്‍ വില്ളേജ് നോക്കുകുത്തിയായെന്നും കാണിച്ച് മായനാട് വികസന സമിതി അധികാരികള്‍ക്ക് പരാതി നല്‍കി. ചെലവൂര്‍ വില്ളേജ് പരിധിയിലെ കൊളായിത്താഴം, മുണ്ടിക്കല്‍താഴം, നടപ്പാലം, താഴെവയല്‍, മംഗലത്ത്മീത്തല്‍, പാലക്കോട്ടുവയല്‍ എന്നീ പ്രദേശങ്ങളിലാണ് മണ്ണിട്ട് നികത്തല്‍ വ്യാപകം. അധികൃതരെ പ്രദേശവാസികള്‍ വിവരം അറിയിക്കാറുണ്ടെങ്കിലും ഈ പ്രവണത തുടരുകയാണ്. ഇതു മൂലം മുമ്പില്ലാത്തവിധം മഴക്കാലങ്ങളില്‍ വെള്ളപ്പൊക്കഭീഷണിയും വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമവും പ്രദേശവാസികള്‍ നേരിടുന്നു. അധികൃതരുടെ ഒത്താശയോടെയാണ് കുന്നുകള്‍ ഇടിക്കുന്നതും മണ്ണ് നികത്തുന്നതും. പ്രസിഡന്‍റ് എം.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സി.കെ. സെയ്തലവി, സി.പി. ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.