പൊലീസുകാരന്‍െറ ആത്മഹത്യ : എ.ഡി.ജി.പി രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട്: നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി നിധിന്‍ അഗര്‍വാളിന്‍െറ അന്വേഷണ റിപ്പോര്‍ട്ട് ഡിസംബര്‍ അഞ്ചിനകം സമര്‍പ്പിക്കുമെന്ന് സൂചന. ഷാജിയുടെ ആത്മഹത്യക്ക് കാരണക്കാരനായ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചാം തീയതിയാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കമീഷണര്‍ ഓഫിസ് മാര്‍ച്ച്. അതിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കി ആരോപണവിധേയനായ സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി തല്‍ക്കാലം സേനയിലെയും പുറത്തെയും പ്രതിഷേധം തണുപ്പിക്കാനാണ് നീക്കം. അതിനിടെ, സംഭവത്തിന്‍െറ ഉത്തരവാദിത്തം തനിക്കാണെന്നും സ്പെഷല്‍ ബ്രാഞ്ച് അസി കമീഷണര്‍ക്കല്ളെന്നും കാണിച്ച് സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍ എ.ഡി.ജി.പിക്ക് കത്ത് നല്‍കി. നിയമപരമായി തന്നെയാണ് നടപടികള്‍ സ്വീകരിച്ചതെന്നും കമീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാട്സ്ആപ് ഗ്രൂപ്പില്‍ വന്ന മോശം ചിത്രത്തിന്‍െറ പേരിലാണ് നടപടിയെടുത്തത്. ഇതിന്‍െറ പേരില്‍തന്നെ നടപടി സ്വീകരിക്കാന്‍ ചട്ടമനുവദിക്കുന്നുണ്ടെന്നുമാണ് കമീഷണറുടെ വിശദീകരണം. സസ്പെന്‍ഷന്‍ നടപടിക്ക് ശേഷമാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചത് എന്നാണ് കമീഷണര്‍ വ്യക്തമാക്കിയത്. അതേസമയം, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഷാജിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലിലടക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഭാര്യ മഞ്ജു ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഷാജിയുടെ ആത്മഹത്യക്കുറിപ്പിലും അസി. കമീഷണര്‍ക്കെതിരെ പരാതിയുണ്ട്. പൊലീസ് അസോസിയേഷനും സംഭവത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് അസി. കമീഷണറെയാണ്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കി ഷാജിയെ അപമാനിച്ചെന്നാണ് സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ക്കെതിരായ പരാതികളിലൊന്ന്. ഈ കാരണങ്ങളാലാണ് അസി. കമീഷണര്‍ക്കെതിരെ നടപടിക്ക് ആലോചന നടക്കുന്നത്. സസ്പെന്‍ഷന്‍ നടപടി തെറ്റായിപ്പോയെന്ന് ആഭ്യന്തരമന്ത്രി തുറന്നുപറഞ്ഞശേഷമാണ് എ.ഡി.ജി.പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടത്. അതിനിടെ, ഉത്തരമേഖല ഡി.ഐ.ജി ദിനചന്ദ്ര കശ്യപ് ബുധനാഴ്ച കോഴിക്കോട്ടത്തെി എ.ഡി.ജി.പിയുമായി ചര്‍ച്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.