വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി  വിതരണം വ്യാപിക്കുന്നു

ഓമശ്ശേരി: ഓമശ്ശേരി, തിരുവമ്പാടി കേന്ദ്രീകരിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിയും ലഹരി ഉല്‍പനങ്ങളുടെ വിതരണവും ഉപയോഗവും സജീവമാകുന്നു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് കൂടുതല്‍ ഇരകളായി തീരുന്നത്. മുതിര്‍ന്ന സംഘങ്ങളാണ് വിതരണത്തിന് നേതൃത്വം നല്‍കുന്നത്.  സ്കൂള്‍ ഇടവേള സമയങ്ങളിലാണ് കാരിയര്‍മാരായും ഉപഭോക്താക്കളായും വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തുന്നത്. വെപ്പ്, മരുന്ന് എന്ന കോഡ് ഭാഷയിലാണ് ശക്തമായ ലഹരിയുള്ള കൂള്‍, നിക്കോട്ടിന്‍, ബദന്‍ഡ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ലഹരിവസ്തുക്കള്‍ വിതരണം നടത്തുന്നത്. വിവിധ വര്‍ണങ്ങളിലുള്ള കടലാസില്‍ പൊതിഞ്ഞ മിഠായി രൂപത്തിലാക്കിയ കൂള്‍ ഇരുപത്തിയഞ്ച് രൂപ നിരക്കിലാണ് വില്‍പന നടത്തുന്നത്.  നിക്കോട്ടിന്‍ എന്നറിയപ്പെടുന്ന ലഹരിവസ്തു ഗുളികരൂപത്തിലുള്ളവയാണ്, ബദന്‍ഡ് പശയുടെ രൂപത്തിലുള്ളതാണ്. ഇത് പേപ്പറിലോ തുണിയിലോ ഒഴിച്ച് മണപ്പിച്ചാണ് ലഹരിയെടുക്കുന്നത്. ലഹരി കൈമാറ്റം ചെയ്യുന്നത് കണ്ടത്തൊതിരിക്കാന്‍ വിദ്യാര്‍ഥികളെയാണ് പലരും ഇടനിലക്കാരാക്കുന്നത്.  സ്കൂളുകളില്‍ നടക്കുന്ന ആര്‍ട്സ്, സ്പോര്‍ട്സ് ദിനങ്ങളിലും ശനി, ഞായര്‍, അവധി ദിവസങ്ങളിലുമാണ് വില്‍പനയും വിതരണവും കൂടുതല്‍ നടക്കുന്നത്. പല സ്കൂളുകളിലും പ്രൈവറ്റ് സ്ഥാപനങ്ങളിലും അധ്യാപകരും രക്ഷിതാക്കളും അറിയാത്ത രൂപത്തില്‍ വിദ്യാര്‍ഥികളെ ബന്ധപ്പെടുത്തിയിട്ടുള്ള ശക്തമായ നെറ്റ്വര്‍ക്കുകളാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.