ബിവറേജസ് ഒൗട്ട്ലെറ്റില്‍ കള്ളനോട്ട് പിടികൂടിയ സംഭവം: അന്വേഷണം ഊര്‍ജിതം

കോഴിക്കോട്: ബിവറേജസ് ഒൗട്ട്ലെറ്റില്‍ കള്ളനോട്ട് നല്‍കി മദ്യംവാങ്ങാന്‍ ശ്രമിക്കവെ യുവാവ് അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ബാലുശ്ശേരിക്കടുത്ത തലയാട് ചെറിയമണിച്ചേരില്‍ ബിജുവാണ് (32) പതിനായിരം രൂപയുടെ കള്ളനോട്ടുകള്‍ സഹിതം വ്യാഴാഴ്ച പിടിയിലായത്. കല്ലായ് റോഡിലെ മെട്രോ ഹോട്ടലില്‍ റൂംബോയിയായ ബിജു മദ്യത്തിന് വിലയായി നല്‍കിയ ആയിരം രൂപയുടെ നോട്ടില്‍ സംശയംതോന്നിയ ബിവറേജസ് ജീവനക്കാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കസബ എസ്.ഐയുടെ നേതൃത്വത്തില്‍ ദേഹപരിശോധന നടത്തിയ പൊലീസ് ഇയാളുടെ പഴ്സില്‍നിന്ന് ആയിരത്തിന്‍െറ ഒമ്പത് നോട്ടുകള്‍ കൂടി കണ്ടെടുത്തു. തുടര്‍ന്ന് ജോലിചെയ്യുന്ന ഹോട്ടലിലും തലയാട്ടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടത്തൊനായില്ല. ഹോട്ടലില്‍ കള്ളനോട്ട് കൈമാറ്റം നടത്തിയവരില്‍നിന്ന് ബിജു നോട്ടുകള്‍ സംഘടിപ്പിച്ചതാണെന്ന് ക രുതുന്നു. വന്‍ കള്ളനോട്ട് ശൃംഖലയിലെ കണ്ണികളായ ഇവരെക്കുറിച്ച് പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സംഘാഗംങ്ങള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ബിജു ഇപ്പോള്‍ റിമാന്‍ഡിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.