കോഴിക്കോട്: ഓണാഘോഷവേദിയില്‍ ഓലക്കുടയും കുടവയറുമായി എത്തിയ മാവേലിയെയും കൂടെക്കൂടിയ ചിത്ര ഗുപ്തനെയും കണ്ടപ്പോള്‍ കാണികളില്‍ പലര്‍ക്കും സംശയം. എവിടെയോ കണ്ടിട്ടുണ്ടല്ളോ. ഇരുവരും സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. മഹാബലിയായി ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവും ചിത്രഗുപ്തനായി ഐ.എന്‍.ടി.യുസി ജില്ലാ പ്രസിഡന്‍റ് അഡ്വ. എം. രാജനുമാണ് നാട്ടുകാരെ അദ്ഭുതപ്പെടുത്തിയത്. ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റോഡ്ഷോയിലായിരുന്നു ഖദറില്‍ മാത്രം നാട്ടുകാര്‍ കാണാറുള്ള നേതാക്കളുടെ വേഷം കെട്ടല്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ഓണാഘോഷ പരിപാടി നടക്കുന്ന മാനാഞ്ചിറയിലെ വേദിക്കരികില്‍നിന്ന് തുടങ്ങിയ ഇവരുടെ പ്രയാണം ബീച്ചിലെ വേദിക്കരികിലാണ് നിന്നത്. മാനാഞ്ചിറയിലും ബീച്ചിലും ഓണാഘോഷ വേദികളിലത്തെി മഹാബലിയും ചിത്രഗുപ്തനും കാണികളുടെ കൈയടിവാങ്ങി. ചെണ്ടമേളവും അകമ്പടിയായി. മാവേലിക്കൊപ്പം ചിത്രഗുപ്തനെയും കണ്ടപ്പോള്‍ ഇവര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റിയായിരുന്നു പലര്‍ക്കും സംശയം. മഹാബലിക്ക് അനുവദിച്ചതിനേക്കാള്‍ രണ്ട് ദിവസം അധികം ഭൂമിയില്‍ നിന്നപ്പോള്‍ അത് അന്വേഷിക്കാന്‍ കാലന്‍ തന്‍െറ പ്രതിനിധിയായി ചിത്രഗുപ്തനെ അയച്ചിരുന്നുവെന്നും കാലന്‍െറ കണക്കുപുസ്തകവുമായി ചിത്രഗുപ്തന്‍ കൂടെവന്നത് അതിനാലെന്നുമായിരുന്നു വിശദീകരണം. ചിത്രഗുപ്തന്‍െറ വക മാവേലിയോട് ചോദ്യങ്ങളുണ്ടായി. ഓണം കഴിഞ്ഞിട്ടും എന്തേ പാതാളത്തിലേക്ക് മടങ്ങാത്തത്? പ്രസംഗവേദികളില്‍ പരിചിതമായ ശബ്ദത്തില്‍ മാവേലിയുടെ മറുപടി വന്നു. ‘ഇവിടെ പ്രശ്നം പരിഹരിക്കാനുണ്ട്; ഒപ്പം ചിലരെ അഭിനന്ദിക്കാനും. വെള്ളിമാടുകുന്ന്-മാനാഞ്ചിറ റോഡ് പ്രശ്നം, കരിപ്പൂര്‍ വിമാനത്താവള പ്രശ്നം എല്ലാം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തി. കനോലി കനാലിനെ മാലിന്യമുക്തമാക്കുന്നതടക്കം കാര്യങ്ങളെല്ലാം കലക്ടറുമായ് സംസാരിച്ചു. ഇതരസംസ്ഥാന തൊഴിലാളികളെ നമ്മുടെ ഭരണകാലത്തുള്ളപോലെ ഒരുപോലെ കാണാന്‍ പറ്റണം. സമത്വസുന്ദരമായ നാട് കാണാന്‍ വീണ്ടും വരാം’ -മാവേലി മൊഴിഞ്ഞു. സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അബു മിമിക്രിയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.