വടകര സബ്ജയിലില്‍ തടവുകാര്‍ക്ക് നിന്നുതിരിയാനിടമില്ല

വടകര: പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന വടകര സബ്ജയിലില്‍ മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാലിപ്പോള്‍ സബ്ജയിലിന് പുതിയ സ്ഥലം നിര്‍മിക്കുന്നതിനായുള്ള നീക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. കഴിഞ്ഞ ആഴ്ച വടകരയില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് കോംപ്ളക്സ് ഉദ്ഘാടനം ചെയ്യാനത്തെിയ മന്ത്രി രമേശ് ചെന്നിത്തലയോട് പുതിയ സ്ഥലം കണ്ടത്തെുന്നതിന്‍െറ ആവശ്യകതയെക്കുറിച്ച് സി.കെ. നാണു എം.എല്‍.എ സൂചിപ്പിച്ചിരുന്നു. സ്ഥലം ലഭ്യമാക്കിയാല്‍ പുതിയ ജയില്‍ നിര്‍മിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ളെന്ന് മന്ത്രി അറിയിച്ചു. ഇതനുസരിച്ച് റവന്യൂവകുപ്പ്, ജയില്‍ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്ഥലമെടുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ അടുത്തമാസംതന്നെ നടക്കുമെന്ന് സി.കെ. നാണു എം.എല്‍.എ പറഞ്ഞു. നിലവില്‍ വടകര സബ്ജയിലില്‍ 13 തടവുകാരെ പാര്‍പ്പിക്കേണ്ടിടത്ത് 60 റിമാന്‍ഡ് പ്രതികള്‍വരെ തങ്ങുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ സുരക്ഷാ പ്രശ്നം കൂടി വടകര സബ്ജയിലിനെ വേട്ടയാടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച താലൂക്ക് ജയിലാണ് ഇപ്പോള്‍ സബ്ജയിലായി പ്രവര്‍ത്തിക്കുന്നത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജയിലില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയോ കാര്യമായ നവീകരണ പ്രവൃത്തികള്‍ നടത്തുകയോ ചെയ്തിട്ടില്ല. കിടക്കാനുള്ള സ്ഥലപരിമിതിമൂലം പലപ്പോഴും തടവുപുള്ളികള്‍ ഊഴംവെച്ച് ഉറങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇത്രയും തടവുകാരെ നിയന്ത്രിക്കുന്നതിന് സൂപ്രണ്ടൂം മൂന്ന് ഹെഡ് വാര്‍ഡര്‍മാരുമടങ്ങുന്ന പത്ത് ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. പഴയ സ്റ്റാഫ് പാറ്റേണ്‍ തുടരുന്നതിനാല്‍ ജീവനക്കാര്‍ക്കും പ്രയാസമാണുള്ളത്. പ്രാഥമികകൃത്യം നിര്‍വഹിക്കാനോ വിശ്രമിക്കാനോ സൗകര്യമില്ല. സുരക്ഷാപ്രശ്നം വലിയ ഭീഷണിയാണ്. പഴയ കെട്ടിടത്തില്‍നിന്ന് മൂന്നു ഭാഗത്തും സുരക്ഷ നല്‍കുന്നത് തുരുമ്പിച്ച നേരിയ കമ്പിവേലിയാണ്. പിന്‍ഭാഗത്തുള്ള ചുറ്റുമതില്‍ അപകടാവസ്ഥയിലാണ്. ഓടുമേഞ്ഞ കെട്ടിടത്തിന് സുരക്ഷാകവചമായിട്ടുള്ളത് നേരിയ ഇരുമ്പുവലയാണ്. കാസര്‍കോട് മുതല്‍ എറണാകുളംവരയെുള്ള എന്‍.ഡി.പി.എസ് കേസുകളിലെ പ്രതികളെയും വടകരയിലാണ് റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നത്. അധോലോക സംഘാംഗങ്ങള്‍വരെയുള്ള കോടികളുടെ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെയടക്കം ഇവിടെ താമസിപ്പിക്കുന്നത് ഏറെ സുരക്ഷാപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ലഹരിമരുന്നിന് അടിമകളായവര്‍ ജയിലില്‍ ബഹളമുണ്ടാക്കുന്നത് നിത്യസംഭവമാണ്. ഗുരുതരമായ ആരോഗ്യപ്രശ്നവും ഇവിടെ പ്രതിസന്ധി രൂക്ഷമാക്കുന്നു. മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടവരെയും ചെറിയ സംഭവങ്ങളില്‍പെട്ട രാഷ്ട്രീയ തടവുകാരെയും ഒരുമിച്ച് താമസിപ്പിക്കുന്നത് ഏറെ വിമര്‍ശത്തിനിടയാക്കുകയാണ്. മയക്കുമരുന്നുസംഘത്തില്‍പെട്ടവര്‍ പല സാധാരണ പ്രതികളെയും ജയിലിനകത്തുനിന്ന് തങ്ങളുടെ വലയിലാക്കാന്‍ ശ്രമിക്കുന്നതായും പറയുന്നു. ഈ സാഹചര്യത്തില്‍ വടകരയില്‍ പുതിയ സബ്ജയില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. റൂറല്‍ എസ്.പി. ഓഫിസിനടുത്തായി ഇറിഗേഷന്‍ വകുപ്പിനു കീഴിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം സബ്ജയില്‍ സ്ഥാപിക്കാന്‍ അനുയോജ്യമാണെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ തലത്തലില്‍ ഇതിനായുള്ള അനുമതി ലഭിക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.