കോഴിക്കോട്: ഉത്രാടപ്പാച്ചിലും കഴിഞ്ഞു; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വെള്ളിയാഴ്ചത്തെ തിരുവോണപ്പുലരിയില്‍ ഓണാഘോഷത്തിമിര്‍പ്പിലേക്ക് ഉണരുകയായി മലയാളികള്‍. നാടും നഗരവും ഓണലഹരിയിലാണ്. ഒരു ഭാഗത്ത് ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ വീടുകളില്‍ സദ്യ ഒരുക്കുന്നതിന്‍െറ ആവേശം. ജാതിമതഭേദമന്യേ പരസ്പരം ഒന്നിച്ച് ഓണം ആഘോഷിക്കുന്നു. തിരുവോണപ്പുലരിയെ വരവേല്‍ക്കാനായി അവസാനവട്ട ഒരുക്കങ്ങള്‍ക്കായി ഉത്രാടദിനത്തില്‍ ജനങ്ങള്‍ നഗരത്തിലേക്ക് ഒഴുകിയത്തെി. വ്യാഴാഴ്ചത്തെ ഉത്രാടപ്പാച്ചിലിന് രാവിലത്തെ അപ്രതീക്ഷിത മഴ വില്ലനായെങ്കിലും വൈകീട്ടോടെ നഗരത്തിലെ ജനത്തിരക്ക് നിയന്ത്രണാതീതമായി. വ്യാഴാഴ്ച രാവിലെ തന്നെ വ്യാപാരകേന്ദ്രങ്ങളില്‍ തിരിക്ക് കുറവായിരുന്നു. ഉച്ചക്കുശേഷം പച്ചക്കറി മുതല്‍ പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍വരെ വലിയ തിരക്കാണ് കച്ചവടകേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. രാവിലെ തുടങ്ങിയ മഴ 11ഓടെയാണ് അവസാനിച്ചത്. ഓണത്തലേന്നത്തെ കച്ചവടം ലക്ഷ്യമിട്ടത്തെിയ വഴിയോരക്കച്ചവടക്കാര്‍ക്കാണ് കനത്തമഴ തിരിച്ചടിയായത്. മഴയായതിനാല്‍ പലരും രാവിലെ നഗരത്തിലത്തൊന്‍ മടിച്ചു. മഴ മാറിയതോടെ ഉച്ചക്ക് മിഠായിത്തെരുവും മാനാഞ്ചിറയും പാളയം മാര്‍ക്കറ്റുമെല്ലാം സജീവമായി. കുറഞ്ഞവിലയില്‍ എല്ലാ അവശ്യസാധനങ്ങളും കിട്ടുന്ന മിഠായിത്തെരുവില്‍ ഓണക്കച്ചവടം പൊടിപൊടിച്ചു. ചാനല്‍ കാമറകള്‍ തത്സമയം മിഠായിത്തെരുവിലെ ഉത്രാടപ്പാച്ചില്‍ പ്രേക്ഷകരിലത്തെിച്ചു. നഗരത്തിലത്തെിയവര്‍ക്ക് ആശംസകളുമായി മാവേലിയും എത്തി. ഓണപ്പൊട്ടനും നഗരത്തിലൂടെ കൈയിലെ മണി മുഴക്കി നടന്നുനീങ്ങി. മിഠായിത്തെരുവിലേക്ക് വാഹനങ്ങല്‍ കയറ്റിവിടാതെ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. മൈക്കിലൂടെ അറിയിപ്പുകളും നല്‍കി. വൈകീട്ടോടെ മിഠായിത്തെരുവും മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് പരിസരവും പാളയവും മാവൂര്‍ റോഡും മാനാഞ്ചിറയും ഓണത്തിരക്കിന്‍െറ പിടിയലമര്‍ന്നു. എല്ലാം നേരത്തെ വാങ്ങി ഓണപ്പരിപാടികള്‍ കാണാനും ആസ്വദിക്കാനും എത്തിയവരും കുറവായിരുന്നില്ല. മാനാഞ്ചിറ മൈതാനത്തെയും ബീച്ചിലെയും മറ്റുസ്ഥലങ്ങളിലെയും ഓണാഘോഷ പരിപാടികള്‍ കാണാനും ആയിരങ്ങളാണ് വ്യാഴാഴ്ച എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.