മുക്കം: മുക്കംകാരുടെ ചിരകാല സ്വപ്നമായിരുന്ന മുക്കം കടവ് പാലം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു. യു.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ളെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവൃത്തികള്‍ ഓരോന്നായി പൂര്‍ത്തിയാക്കുകയും പുതിയ വികസന പ്രവൃത്തികള്‍ക്കായി തയാറാക്കുകയും ചെയ്യുമ്പോഴും അഴിമതി ആരോപണങ്ങള്‍ നിരത്തുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ജനമനസ്സുകളില്‍ ഇടം നേടിക്കഴിഞ്ഞു. സര്‍ക്കാറിന്‍െറ ഓരോ തീരുമാനങ്ങളും ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. പഞ്ചായത്ത് രൂപവത്കരണം, മുനിസിപ്പാലിറ്റി നിര്‍ണയം എന്നിവ സംബന്ധിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം ജനഹിതം മാനിച്ചാണെന്നും കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരുന്നു. സി. മോയിന്‍കുട്ടി എം.എല്‍.എ സ്വാഗതം പറഞ്ഞു. വൈകീട്ട് നാലിന് നടന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടിക്ക് തുടക്കമായത്. കാരശ്ശേരി പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്രയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. വെടിക്കെട്ടും ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.