വടകര: ഫണ്ട് വിനിയോഗത്തില്‍ വാര്‍ഡുകളെ പരിഗണിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയെന്ന് വടകര കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപം. ഒരു വാര്‍ഡിന് ആറുലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. ഇതനുസരിച്ച് വിവിധ പദ്ധതികള്‍ക്കായുള്ള പ്രോജക്ട് സമര്‍പ്പിച്ചപ്പോള്‍ പല വാര്‍ഡുകളും പരിഗണിക്കപ്പെട്ടില്ളെന്നും ചില വാര്‍ഡില്‍ നേരത്തേ കരട് പദ്ധതിയില്ലാത്തവകൂടി ഉള്‍പ്പെട്ടതായും പരാതിയുയര്‍ന്നു. ജില്ലാ പ്ളാനിങ് കമീഷന്‍ അംഗീകരിച്ച പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് വിമര്‍ശം ഉയര്‍ന്നത്. ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്നാണ് പ്രധാനവിമര്‍ശമുയര്‍ന്നത്. ഇക്കാര്യത്തില്‍ കൃത്യമായ മറുപടിപറയാന്‍ കൗണ്‍സിലിന് കഴിഞ്ഞില്ല. താഴെ അങ്ങാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രഥമപരിപാടി വെള്ളിയാഴ്ച നടക്കുമ്പോള്‍ അതിന്‍െറ വിജയത്തിനായി രൂപവത്കരിച്ച സ്വാഗതസംഘ കമ്മിറ്റി നിര്‍ജീവമാണെന്ന് അബ്ദുല്‍ കരീം പരാതിപ്പെട്ടു. തിരുവള്ളൂര്‍ റോഡിലെ അനധികൃത കച്ചവടം ഗതാഗതക്കുരുക്കുള്‍പ്പെടെ സൃഷ്ടിക്കുന്നതായി റീജ അഭിപ്രായപ്പെട്ടു. വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് അധികൃതരെ അറിയിച്ചിട്ട് നടപടി സ്വീകരിക്കുന്നില്ളെന്നും അതോറിറ്റി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ചെയര്‍പേഴ്സന്‍െറ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരണമെന്ന് എ.പി. മോഹനന്‍, സരോജിനി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. നഗരസഭയിലെ പലഭാഗത്തായി അതോറിറ്റി പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതിനാല്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. റോഡപകടങ്ങള്‍ തടയാന്‍ പാലയാട്ട് നടയില്‍ സ്ഥിരം ഹോംഗാര്‍ഡിനെ നിയമിക്കണമെന്ന് നഗരസഭ ആവശ്യപ്പെടണമെന്നും കെ.എസ്.ആര്‍.ടി ഓപറേറ്റിങ് സെന്‍റര്‍ ഗ്രൗണ്ട് ചളിക്കളമാണെന്നും ഇന്‍റര്‍ലോക്ക് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും സദാനന്ദന്‍ ആവശ്യപ്പെട്ടു. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് സ്റ്റാഫില്ലാത്ത അവസ്ഥ ഏറെ പ്രയാസം സൃഷ്ടിക്കുകയാണെന്ന് എ.പി. പ്രജിത അറിയിച്ചു. തീരദേശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആഴ്ചകളോളം ഓഫിസില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളതെന്നും ഇക്കാര്യത്തില്‍ സെക്രട്ടറിയുടെ ഉത്തരവുണ്ടെന്നറിയിച്ചിട്ടും ജീവനക്കാര്‍ അംഗീകരിക്കാത്ത അവസ്ഥയാണുള്ളതെന്നും സി.എച്ച്. വിജയന്‍ പറഞ്ഞു. കേരള ക്വയര്‍ തിയറ്ററിന്‍െറ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പുന$പരിശോധിക്കണമെന്ന് സജിത്ത് ആവശ്യപ്പെട്ടു. നാരായണനഗറിലെ മലിനജല സംസ്കരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനശേഷി വര്‍ധിക്കുന്നതിനായി പൊതുമരാമത്ത്, ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ സംയുക്തയോഗം കൈക്കൊണ്ട തീരുമാനങ്ങള്‍ അവ്യക്തത നിറഞ്ഞതാണെന്ന് അഭിപ്രായമുയര്‍ന്നു. പ്രതിദിനം 12,000 മുതല്‍ 15,000 രൂപ വരെ ചെലവ് വരുന്ന പദ്ധതി വരും കൗണ്‍സിലിന് തീരാബാധ്യതയാവുമെന്നും വിമര്‍ശമുയര്‍ന്നു. വടകര പുതിയ ബസ്സ്റ്റാന്‍ഡില്‍ ബസുകള്‍ അലക്ഷ്യമായി നിര്‍ത്തിയിടുകയും അറ്റകുറ്റപ്പണികള്‍ സ്റ്റാന്‍ഡില്‍വെച്ചുതന്നെ നടത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എ.പി. വിജയന്‍ ആവശ്യപ്പെട്ടു. മാര്‍ക്കറ്റ് റോഡിലെ ഗാതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ടായി. ഓണത്തിരക്ക് വര്‍ധിക്കുന്നതോടെ നിന്നുതിരിയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറും. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വ്യാഴാഴ്ച നടക്കുമെന്ന് ചെയര്‍പേഴ്സന്‍ അറിയിച്ചു. നേരത്തേ ട്രാഫിക് അഡൈ്വസറി കമ്മിറ്റിയെടുത്ത തീരുമാനപ്രകാരം മാര്‍ക്കറ്റ് റോഡിലെ ചരക്കുനീക്കവുമായി ബന്ധപ്പെട്ട് പ്രത്യേകയോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പലവിധ കാരണങ്ങളാല്‍ നടന്നില്ല. എല്ലാവിഭാഗം ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം ചേരുന്നതെന്ന് ചെയര്‍പേഴ്സന്‍ പറഞ്ഞു. വടകര ടൗണിലെ അനധികൃത കെട്ടിടനിര്‍മാണം സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച കമ്മിറ്റിയുടെ അടിയന്തരയോഗം ഈമാസം 22ന് ചേരുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ അറിയിച്ചു. കഴിഞ്ഞ കൗണ്‍സിലുകളിലെല്ലാം അധികൃത നിര്‍മാണം കണ്ടത്തെുന്നതിനായുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടിലഭിച്ചില്ളെന്ന് അഡ്വ. ബിജോയ് ലാല്‍ പരാതിപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി നല്‍കുന്നതിനിടയിലാണ് യോഗം വിളിക്കുന്ന കാര്യം വൈസ് ചെയര്‍മാന്‍ അറിയിച്ചത്. ഈകാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുമെന്നും വൈസ് ചെയര്‍മാന്‍ അറിയിച്ചു. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് സ്റ്റാഫിനെ നിയമിക്കുന്നതിനായി ആവശ്യപ്പെടുമെന്ന് ചെയര്‍പേഴ്സന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.